മുഖ്യമന്ത്രിയുടെ 'പരസ്പരം' ഇന്ന് തൃശൂരിൽ

Monday 19 May 2025 12:00 AM IST

തൃശൂർ : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ സാംസ്‌കാരിക പ്രവർത്തകരും കലാകാരന്മാരുമായി ഇന്നു സംവദിക്കും. 'പരസ്പരം" എന്ന പേരിലുള്ള പരിപാടി രാവിലെ ഒമ്പത് മുതൽ പുഴയ്ക്കൽ ലുലു കൺവെൻഷൻ സെന്ററിൽ നടക്കും. മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ 14 ജില്ലകളിലെ 2,500 കല- സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും. സാംസ്‌കാരികമന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.രാജൻ, ഡോ.ആർ.ബിന്ദു, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, കെ.രാധാകൃഷ്ണൻ എം.പി, പി.ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, കളക്ടർ അർജുൻ പാണ്ഡ്യൻ, സാംസ്‌കാരിക വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ എൻ.ഖൊബ്രഗഡെ, ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ എന്നിവർ പങ്കെടുക്കും. ചർച്ചകൾക്ക് മുഖ്യമന്ത്രി മറുപടി നൽകും. കലാസാംസ്‌കാരിക പ്രവർത്തകരെ ആദരിക്കും. ഗുരു ഗോപിനാഥ് നാട്യഗ്രാമം അവതരിപ്പിക്കുന്ന സ്വാഗതനൃത്ത രൂപവുമുണ്ടാകും. നവകേരള സദസ്, മുഖാമുഖം പരിപാടികളുടെ തുടർച്ചയായാണ് പരിപാടി.

​ഷ​ഹ​ബാ​സ് ​വ​ധം കു​റ്റാ​രോ​പി​ത​രു​ടെ എ​സ്.​എ​സ്.​എ​ൽ.​സി ഫ​ലം​ ​പു​റ​ത്ത് ​വി​ട​രു​ത്

കോ​ഴി​ക്കോ​ട്:​ ​താ​മ​ര​ശ്ശേ​രി​ ​ഷ​ഹ​ബാ​സ് ​വ​ധ​ക്കേ​സി​ൽ​ ​കു​റ്റാ​രോ​പി​താ​രാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​ഫ​ലം​ ​പു​റ​ത്തു​വി​ട​രു​തെ​ന്ന് ​ഷ​ഹ​ബാ​സി​ന്റെ​ ​പി​താ​വ് ​ഇ​ക്ബാ​ൽ.​ ​ഉ​ത്ത​ര​വ് ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ഇ​ക്ബാ​ൽ​ ​ബാ​ല​വ​കാ​ശ​ ​ക​മ്മി​ഷ​നി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചാ​ൽ​ ​സ​മൂ​ഹ​ത്തി​ന് ​തെ​റ്റാ​യ​ ​സ​ന്ദേ​ശം​ ​ന​ൽ​കു​മെ​ന്നും​ ​പി​താ​വ് ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​കു​റ്റാ​രോ​പി​ത​രാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​എ​സ്.​എ​സ്.​എ​ൽ.​സി​ ​ഫ​ലം​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ത​ട​ഞ്ഞു​ ​വ​ച്ചി​രു​ന്നു.​ ​ബാ​ലാ​വ​കാ​ശ​ ​ക​മ്മി​ഷ​നാ​ണ് ​ഫ​ലം​ ​പു​റ​ത്തു​വി​ട​ണ​മെ​ന്ന് ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

എ​സ്.​ബി.ഐ പെ​ൻ​ഷ​നേ​ഴ്സ് ​അ​സോ.

തി​രു​വ​ന​ന്ത​പു​രം​:​ ​സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​ ​പെ​ൻ​ഷ​നേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ 24​-ാം​ ​സം​സ്ഥാ​ന​ ​വാ​ർ​ഷി​ക​ ​ജ​ന​റ​ൽ​ ​കൗ​ൺ​സി​ൽ​ 23,24​ ​തീ​യ​തി​ക​ളി​ൽ​ ​കോ​ഴി​ക്കോ​ട്ട് ​ന​ട​ക്കും.​ 23​ന് ​രാ​വി​ലെ​ 11​ന് ​എ.​കെ.​മേ​നോ​ൻ​ ​ന​ഗ​റി​ൽ​ ​(​അ​ള​കാ​പു​രി​ ​ഹോ​ട്ട​ൽ​ ​ജൂ​ബി​ലി​ ​ഹാ​ൾ​)​ ​സം​സ്ഥാ​ന​ ​സ​മി​തി​ ​യോ​ഗം​ ​ചേ​രും.​ ​ഉ​ച്ച​ക​ഴി​ഞ്ഞ് 3​ന് ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​നം​ ​എ​സ്.​ബി.​ഐ​ ​പെ​ൻ​ഷ​നേ​ഴ്സ് ​ഫെ​ഡ​റേ​ഷ​ൻ​ ​അ​ഖി​ലേ​ന്ത്യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ദീ​പ​ക് ​കു​മാ​ർ​ ​ബ​സു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​പ്ര​സി​ഡ​ന്റ് ​കെ.​രാ​ജീ​വ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ 24​ന് ​രാ​വി​ലെ​ 9​ന് ​ശ്രീ​നാ​രാ​യ​ണ​ ​സെ​ന്റി​ന​റി​ ​ഹാ​ളി​ൽ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​രാ​ജീ​വ​ൻ​ ​പ​താ​ക​ ​ഉ​യ​ർ​ത്തും.​ ​ദീ​പ​ക് ​കു​മാ​ർ​ ​ബ​സു​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും. എ​സ്.​ബി.​ഐ​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​ത​ള​ച്ചി​ൽ​ ​ശി​വ​ദാ​സ്,​മ​നോ​മോ​ഹ​ൻ​ ​സ്വൈ​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ക്കും.