എയ്ഡഡ് ഹയർ സെക്കൻഡറിയിൽ പിന്നാക്ക സംവരണം ഇപ്പോഴും വട്ടപ്പൂജ്യം

Monday 19 May 2025 12:00 AM IST

കൊച്ചി: സർക്കാർ ചെലവി​ൽ പ്രവർത്തി​ക്കുന്ന എയ്ഡഡ് സ്കൂളുകളിലെ പ്ളസ് വൺ പ്രവേശനത്തിന് പിന്നാക്ക സംവരണം ഉറപ്പാക്കാൻ ഇപ്പോഴും നടപടിയില്ല. സർക്കാർ സ്കൂളുകളിൽ 28% പിന്നാക്ക സംവരണം നൽകുമ്പോഴാണ് വർഷങ്ങളായി ഈ അനീതി തുടരുന്നത്. 2013 മുതൽ ഇത് പരിഹരിക്കാൻ വകുപ്പുതലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും തീരുമാനമില്ല. സ്വകാര്യ സർവകലാശാലകൾ വന്നാൽ സംവരണം ലഭ്യമാക്കുമെന്ന് നി​ലപാടെടുത്ത ഇടതു സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി​ സ്കൂളുകളി​ലും എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളി​ലും പി​ന്നാക്ക സംവരണം നടപ്പാക്കുന്നതിൽ താത്പര്യം കാട്ടുന്നില്ല.

സംസ്ഥാനത്ത് 845 എയ്ഡഡ് ഹയർ സെക്കൻഡറി​ സ്കൂളുകളി​ലായി​ 1,94,875 സീറ്റുണ്ട്. ഇതി​ലെ 28 ശതമാനമാണ് പിന്നാക്ക വിഭാഗങ്ങൾക്ക് നഷ്ടമാകുന്നത്. പട്ടികജാതി, വർഗ വിഭാഗങ്ങളുടെ 20% സീറ്റിൽ ഒഴിവു വരുന്നവയും ജനറൽ സീറ്റാക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. നിയമപ്രകാരം ഇവ ഒ.ഇ.സി വിഭാഗത്തിനോ അവരില്ലെങ്കിൽ ഒ.ബി.സിക്കോ നൽകുകയാണ് വേണ്ടത്.

എയ്ഡഡ് സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും ന്യൂനപക്ഷങ്ങളുടേതാകയാൽ സംവരണ അപാകതമൂലം വലി​യ തി​രി​ച്ചടി​ ഹൈന്ദവ പി​ന്നാക്ക സമുദായങ്ങളി​ലെ വി​ദ്യാർത്ഥി​കൾക്കാണ്. ഒ.ബി.സി സംവരണം ഇല്ലാത്തതിനാൽ എയ്ഡഡ് വി​ദ്യാലയങ്ങളി​ൽ 10% മുന്നാക്ക സംവ​രണവും നടപ്പാക്കാനാവി​ല്ല.

ഹയർ സെക്കൻഡറി

സീറ്റ് സംവരണം:

വിഭാഗം.............. സർക്കാർ ............. ന്യൂനപക്ഷ, പിന്നാക്കേതര എയ്ഡഡ് ........... ന്യൂനപക്ഷ, പിന്നാക്ക എയ്ഡഡ്

#ഓപ്പൺ മെരിറ്റ് ............42% ............... 60% ..................... 40%

#മാനേജ്മെന്റ് സീറ്റ്...... ബാധകമല്ല................ 20%.................. 20%

#കമ്മ്യൂണി​റ്റി ക്വാട്ട​ ....... ബാധകമല്ല.................ഇല്ല.................... 20%

# ഒ.ബി.സി ക്വാട്ട ... ........28% ............. ഇല്ല ..............ഇല്ല

#പട്ടി​കജാതി...​................ 12% .................. 12%............... 12%

#പട്ടി​ക വർഗം.................. 8% .................. 8%............... 8%

#സാമ്പത്തി​കസംവരണം... 10% ........... ഇല്ല........... ഇല്ല

എയ്ഡഡ് ഹയർ സെക്കൻഡറി​

സ്കൂളുകൾ : 845

സീറ്റുകൾ: 1,94,875

'സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് വിദ്യാലയങ്ങളിൽ സംവരണം നടപ്പാക്കാത്തതിന് ഒരു നീതീകരണവുമില്ല. ഇക്കാര്യത്തിൽ ഇടതുസർക്കാരെങ്കിലും ആത്മാർത്ഥമായ നിലപാടെടുക്കണം.

-വി.ആർ.ജോഷി,​

പിന്നാക്കക്ഷേമ വകുപ്പ്

മുൻ ഡയറക്ടർ