വിദേശ പഠനത്തിന് തയ്യാറെടുക്കുമ്പോൾ

Monday 19 May 2025 12:00 AM IST

10 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ കാമ്പസുകളിലുണ്ട്. അമേരിക്ക, യു.കെ, ന്യൂസിലാൻഡ്, കാനഡ, ഓസ്‌ട്രേലിയ, ജർമ്മനി, സിംഗപ്പൂർ, ഫ്രാൻസ്, നെതർലൻഡ്‌സ് എന്നിവയാണ് വിദ്യാർത്ഥികൾ കൂടുതലായി ഉപരിപഠനത്തിനു തിരഞ്ഞെടുക്കുന്ന രാജ്യങ്ങൾ.

സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് കോഴ്‌സുകൾക്ക് അമേരിക്ക മികച്ച രാജ്യമാണ്. മാനേജ്‌മെന്റ് പഠനത്തിന് യു.കെ, സിംഗപ്പൂർ, ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നിവ തിരഞ്ഞെടുക്കാം. എൻജിനിയറിംഗിന് ജർമ്മനിയും കാനഡയും മികച്ച രാജ്യങ്ങളാണ്.

നടപടിക്രമങ്ങൾ

........................

ഓരോ രാജ്യത്തെയും മികച്ച സർവ്വകലാശാലകൾ, കോളേജുകൾ എന്നിവ ആദ്യം കണ്ടെത്തണം. രാജ്യങ്ങൾക്കനുസരിച്ച് വിവിധ പ്രാവീണ്യ പരീക്ഷകളുണ്ട്. അമേരിക്കയിൽ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ടോഫെലും മറ്റുരാജ്യങ്ങളിൽ IELTS ഉം വേണം. നമ്മുടെ നാട്ടിലെ ബിരുദ പ്രോഗ്രാമിനെ വിദേശത്ത് അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമായും (UG) ബിരുദാനന്തര പ്രോഗ്രാമിനെ ഗ്രാജ്വേറ്റ് പ്രോഗ്രാമായുമാണ് കണക്കാക്കുന്നത്.

പ്ലസ് 2 കഴിഞ്ഞ് UG പ്രോഗ്രാമിന് വിദേശത്തു പഠിക്കാൻ SAT/ ACT പരീക്ഷ സ്‌കോറും ഇംഗ്ലീഷ് പ്രാവീണ്യ സ്‌കോറും വേണം. ബിരുദാനന്തര പ്രോഗ്രാമിന് അമേരിക്കയിൽ GRE യും TOEFL ഉം വേണം. മാനേജ്‌മെന്റ് പഠനത്തിന് GMAT വേണം.

വിദേശത്തു പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥിയ്ക്ക് പാസ്പോർട്ട് നിർബന്ധമാണ്. തുടർന്ന് പ്രാവീണ്യ പരീക്ഷകൾക്ക് തയ്യാറെടുക്കണം. മൊത്തം ഒരു വർഷം വിദേശപഠന തയ്യാറെടുപ്പിനാവശ്യമാണ്. വസ്തുനിഷ്ഠമായ രീതിയിൽ 3 പേജിൽ കവിയാതെ ബയോഡാറ്റ തയ്യാറാക്കി, അഡ്മിഷന് ശ്രമിക്കുന്ന 5 സർവകലാശാലകളിലേക്ക് ഇ മെയിൽ വഴി അയയ്ക്കണം. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ അഡ്മിഷനു ശ്രമിക്കരുത്. എന്തിന് വിദേശത്തു പഠിക്കാൻ താത്പര്യപ്പെടുന്നു എന്ന് വ്യക്തമാക്കുന്ന സ്റ്റേറ്റ്‌മെന്റ് ഒഫ് പർപ്പസ് തയ്യാറാക്കണം. അപേക്ഷയോടൊപ്പം എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഇ കോപ്പി, ടെസ്റ്റ് സ്‌കോർ, റിസർച്ച് പ്രൊപ്പോസൽ, സ്റ്റേറ്റ്മെന്റ് ഒഫ് പർപസ് എന്നിവ ആവശ്യമാണ്.

സാമ്പത്തികം

............................

അഡ്മിഷൻ ഓഫർ ലെറ്റർ ലഭിച്ചാൽ സ്‌കോളർഷിപ്, ഫെലോഷിപ്പ്, അസിസ്റ്റന്റ്ഷിപ് എന്നിവയ്ക്ക് അപേക്ഷിക്കാം. ദേശസാത്കൃത ബാങ്കുകളിൽ നിന്നു വായ്പ ലഭിക്കും. വിദേശ രാജ്യത്ത് പാർട്ട് ടൈം തൊഴിൽ ചെയ്ത് ജീവിതച്ചെലവ് കണ്ടെത്താം.

വിദേശ പഠനത്തിനായി അതത് രാജ്യങ്ങളിൽ എജ്യുക്കേഷൻ പ്രൊവൈഡേഴ്‌സ് ഉണ്ട്. അമേരിക്കയിൽ USIEF, യു.കെയിൽ ബ്രിട്ടീഷ് കൗൺസിൽ, ജർമനിയിൽ DAAD, ഫ്രാൻസിൽ ക്യാമ്പസ് ഫ്രാൻസ് തുടങ്ങിയവയുണ്ട്. ഇവയ്ക്ക് ഇന്ത്യയിൽ ഓഫീസുകളുണ്ട്. കൂടാതെ കോൺസുലേറ്റ്, എംബസി എന്നിവിടങ്ങളിൽ നിന്നും വിവരങ്ങൾ ലഭിക്കും. അപേക്ഷയോടൊപ്പം രണ്ടു റഫറൻസ് കത്തുകളും വിസയ്ക്ക് അപേക്ഷിക്കുമ്പോൾ സാമ്പത്തിക സ്രോതസിന്റെ തെളിവും ആവശ്യമാണ്.

2. DNB 2025 പരീക്ഷ ജൂൺ 25 മുതൽ 28 വരെ

നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് മെഡിക്കൽ ബിരുദാനന്തര പ്രോഗ്രാമായ ഡി.എൻ.ബി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്. ജൂൺ 25 മുതൽ 28 വരെയാണ് പരീക്ഷ. ജൂൺ മൂന്ന് വരെ അപേക്ഷ സമർപ്പിക്കാം. www.natboard.edu.in

ഓ​ർ​മി​ക്കാ​ൻ...

C​L​A​T​ ​പു​തു​ക്കി​യ​ ​ ഫ​ലം​ C​L​A​T​ 2025​ന്റെ​ ​പു​തു​ക്കി​യ​ ​ഫ​ലം​ ​ക​ൺ​സോ​ർ​ഷ്യം​ ​ഒ​ഫ് ​നാ​ഷ​ണ​ൽ​ ​ലാ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​c​o​n​s​o​r​t​i​u​m​o​f​n​l​u​s.​a​c.​i​n.

സെ​റ്റ് ​അ​പേ​ക്ഷ ​സ്റ്റേ​റ്റ് ​എ​ലി​ജി​ബി​ലി​റ്റി​ ​ടെ​സ്റ്റി​ന് 28​ ​വ​രെ​ ​ അ​പേ​ക്ഷി​ക്കാം.​എ​ൽ.​ബി.​എ​സ് ​സെ​ന്റ​റാ​ണ് ​പ​രീ​ക്ഷ​ ​ന​ട​ത്തു​ന്ന​ത്.​ ​ഏ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ൽ​ 50​%​ ​മാ​ർ​ക്കോ​ടെ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​വും​ ​ബി.​എ​ഡും​ ​ഉ​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n.

എം.​പി.​ഇ.​എ​സ്, ബി.​പി.​എ​ഡ് ​ പ്ര​വേ​ശ​നം തി​രു​വ​ന​ന്ത​പു​രം ​കാ​ര്യ​വ​ട്ടം​ ​ല​ക്ഷ്മീ​ബാ​യ് ​നാ​ഷ​ണ​ൽ​ ​കോ​ളേ​ജ് ​ഒ​ഫ് ​ഫി​സി​ക്ക​ൽ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​ന​ട​ത്തു​ന്ന​ ​എം.​പി.​ഇ.​എ​സ്,​ ​ബി.​പി.​എ​ഡ് ​കോ​ഴ്സ് ​പ്ര​വേ​ശ​ന​ത്തി​ന് ​ജൂ​ൺ​ 19​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​I​n​c​p​e.​a​c.​i​n.