വിരാടിന് ഭാരതരത്ന നൽകണമെന്ന് റെയ്ന
Sunday 18 May 2025 10:55 PM IST
ന്യൂഡൽഹി: ടെസ്റ്റിൽനിന്ന് വിരമിച്ച ഇന്ത്യൻ താരം വിരാട് കൊഹ്‌ലിക്ക് ഭാരതരത്‌ന നൽകണമെന്ന് മുൻ താരം സുരേഷ് റെയ്‌ന. ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഏറ്റവും ഉയർന്ന അംഗീകാരംതന്നെ വിരാട് അർഹിക്കുന്നുവെന്ന് ഒരു ചാനൽ പരിപാടിയിൽ റെയ്‌ന പറഞ്ഞു.