കേസ് ഒതുക്കാൻ കോഴ: അന്വേഷണത്തിന് ഇ.ഡി മൊഴികൾ വിലയിരുത്തി വിജിലൻസ്

Monday 19 May 2025 12:57 AM IST

കൊച്ചി: എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്‌ടർ ശേഖർകുമാറിനെ കോഴക്കേസിൽ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തതിനെ തുടർന്ന് ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണം തുടങ്ങി ഇ.ഡി. ചെന്നൈയിലെ സോണൽ സ്‌പെഷ്യൽ ഡയറക്‌ടർ കൊച്ചിയിലെ ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടിയെന്ന് സൂചന.

ഇടനിലക്കാരെ ഉപയോഗിച്ച് രണ്ടു കോടി ശേഖർകുമാർ കൈക്കൂലി വാങ്ങിയെന്ന കേസിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ഉൾപ്പെടെ മൂന്നുപേരെ വിജിലൻസ് അറസ്റ്റു ചെയ്‌തത് ഡൽഹിയിലെ ഇ.ഡി ആസ്ഥാനം ഗൗരവത്തിലെടുത്തിട്ടുണ്ട്. കേരളത്തിൽ ഒട്ടേറെ സാമ്പത്തിക തട്ടിപ്പുകേസുകൾ അന്വേഷിക്കുന്ന കൊച്ചി യൂണിറ്റിനെതിരെയുണ്ടായ പരാതിയിൽ വിശദമായ അന്വേഷണം നടത്താനാണ് നീക്കം. അതേസമയം, കേസിനെക്കുറിച്ച് ഇ.ഡി ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

അതിനിടെ, അറസ്റ്റിലായ മൂന്നു പ്രതികളുടെ മൊഴികൾ സ്ഥിരീകരിക്കാൻ രേഖകളും തെളിവുകളും വിലയിരുത്തുകയാണ് വിജിലൻസ്. കൂടുതൽ തെളിവുകൾക്കും വിവരങ്ങൾക്കുമായി വിശദമായ അന്വേഷണം തുടരുകയാണെന്ന് എസ്.പി എസ്.ശശിധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇടനിലക്കാരായ തമ്മനം വട്ടത്തുണ്ടിയിൽ വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ, ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഫോണുകളിലെ വിവരങ്ങൾ, ബാങ്കിടപാടുകൾ, ബന്ധങ്ങൾ തുടങ്ങിയവ വിജിലൻസ് പരിശോധിക്കുന്നുണ്ട്.

'തറയിൽ ഇരുത്തി,

മോശമായി പെരുമാറി'

ഇ.ഡി ഓഫീസിൽ തനിക്ക് മാനസികപീഡനം നേരിട്ടെന്ന് പരാതിക്കാരനായ കൊട്ടാരക്കര സ്വദേശിയും കശുവണ്ടി വ്യവസായിയുമായ അനീഷ് ബാബു ആവർത്തിച്ചു. ഓഫീസിൽ വിളിച്ചുവരുത്തിയ തന്നെ തറിയിലിരുത്തി. ഉദ്യോഗസ്ഥർ പരുഷമായി പെരുമാറി. വിനോദ്കുമാർ എന്ന ഉദ്യോഗസ്ഥൻ മോശമായി പെരുമാറി. കേസ് ഒഴിവാക്കാൻ മറ്റു പോംവഴികൾ നോക്കണമെന്ന് പറഞ്ഞത് കൈക്കൂലി ആവശ്യപ്പെട്ടതാണെന്ന് അപ്പോൾ മനസിലായില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

അ​ഴി​മ​തി ഗു​രു​ത​രം​:​ ​ എം.​വി.​ ​ഗോ​വി​ന്ദൻ

മാ​ന​ന്ത​വാ​ടി​:​ ​കൊ​ച്ചി​ ​ഇ.​ഡി​ ​യൂ​ണി​റ്റി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​അ​ഴി​മ​തി​ ​ഗു​രു​ത​ര​മാ​യ​ ​വി​ഷ​യ​മാ​ണെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ.​ ​ഇ.​ഡി​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​അ​ഴി​മ​തി​ക്കാ​രാ​യി​ ​മാ​റി.​ ​​ ​കൊ​ട​ക​ര​ ​കു​ഴ​ൽ​പ്പ​ണ​ക്കേ​സ് ​അ​ട്ടി​മ​റി​ക്കാ​ൻ​ ​കൂ​ട്ടു​നി​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​പേ​രി​ലാ​ണ് ​ആ​രോ​പ​ണ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്.​ ​കൊ​ട​ക​ര​യ​ട​ക്കം​ ​സം​സ്ഥാ​ന​ത്ത് ​ബി.​ജെ.​പി​ ​നേ​താ​ക്ക​ൾ​ ​പ്ര​തി​ക​ളാ​യ​ ​നി​ര​വ​ധി​കേ​സു​ക​ൾ​ ​ഇ.​ഡി​ ​അ​ട്ടി​മ​റി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണം വേ​ണം: സ​ണ്ണി​ ​ജോ​സ​ഫ്

ക​ണ്ണൂ​ർ​:​ ​രാ​ഷ്ട്രീ​യ​ ​പ്ര​തി​യോ​ഗി​ക​ളെ​ ​പീ​ഡി​പ്പി​ക്കാ​ൻ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​നി​യോ​ഗി​ച്ച​ ​ഏ​ജ​ൻ​സി​യാ​ണ് ​ഇ.​ഡി​യെ​ന്നും​ ​അ​തി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രാ​യ​ ​കൈ​ക്കൂ​ലി​ ​ആ​രോ​പ​ണ​ത്തി​ൽ​ ​നി​ഷ്പ​ക്ഷ​ ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്നും​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ജോ​സ​ഫ് ​എം.​എ​ൽ.​എ.​ ​കൈ​ക്കൂ​ലി​ക്കേ​സി​ൽ​ ​ഇ.​ഡി​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​പ്ര​തി​യാ​യ​തോ​ടെ​ ​വേ​ലി​ ​ത​ന്നെ​ ​വി​ള​വ് ​തി​ന്നു​ന്നു​വെ​ന്ന് ​ബോ​ദ്ധ്യ​മാ​യി.​ ​ഇ​ത് ​ച​ങ്ങ​ല​യ്ക്ക് ​ഭ്രാ​ന്ത് ​പി​ടി​ച്ച​ ​അ​വ​സ്ഥ​യാ​ണെ​ന്ന് ​സ​ണ്ണി​ ​ജോ​സ​ഫ് ​കൂ​ട്ടി​ച്ചേ​ർ​ത്തു.