വേടന്റെ പരിപാടിയിൽ 15 പേർക്ക് പരിക്ക്
Monday 19 May 2025 12:01 AM IST
പാലക്കാട്: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പട്ടികജാതി പട്ടികവർഗ സംസ്ഥാന തല സംഗമത്തിന്റെ ഭാഗമായി നടന്ന വേടന്റെ സംഗീത പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് 15 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് ഏഴോടെ ആരംഭിച്ച പരിപാടിയുടെ അവസാന ഘട്ടത്തിലാണ് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടത്. സംഘാടകർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് ലാത്തി വീശി. തിരക്കിൽ താഴെ വീണ് പരിക്കേറ്റവരെയും കുഴഞ്ഞ് വീണവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല.