ഐ.എൻ.ടി.യു.സി പ്രവർത്തകയോഗം
Monday 19 May 2025 12:32 AM IST
അടൂർ : തൊഴിലുറപ്പ് തൊഴിലാളി ഫെഡറേഷൻ നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും വിജയിപ്പിക്കുവാൻ ഐ.എൻ.ടി.യു.സി ഏഴംകുളം മണ്ഡലം പ്രവർത്തകയോഗം തീരുമാനിച്ചു. മുൻ കെ പി സി സി അംഗം തേരകത്ത് മണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.ശിവൻകുട്ടി അദ്ധ്യക്ഷതവഹിച്ചു. സുരേഷ് കുഴുവേലിൽ മുഖ്യപ്രഭാഷണം നടത്തി. കെ.വി രാജൻ , ഇ.ലത്തിഫ് , എൻ.സുനിൽകുമാർ, വിജയൻ നായർ ,ജോയി കൊച്ചുതുണ്ടിൽ, ബിനിൽ ബിനു ,ഓമനകുട്ടൻ നായർ , എം.എൻ.പ്രഭാകരൻ നായർ, മോഹനൻ,സുരേഷ് കുമാർ ,അമ്മിണി എന്നിവർ പ്രസംഗിച്ചു.