എന്റെ കേരളം പ്രദർശന നഗരിയിൽ ഡ്രോൺ പറത്താം
Monday 19 May 2025 12:33 AM IST
പത്തനംതിട്ട: ഗുണമേന്മയുള്ള നൈപുണി വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകാനായി സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ടയിലെ വിവിധ വിദ്യാലയങ്ങളിൽ ആരംഭിച്ച നൈപുണി വികസന കേന്ദ്രങ്ങളെ കുറിച്ച് എന്റെ കേരളം പ്രദർശന നഗരിയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളുകളിൽ നിന്ന് കൂടുതലറിയാം. ആറന്മുളയിൽ സ്കിൽ ഡവലപ്മെന്റ് സെന്റർ ഡ്രോൺ ടെക്നീഷ്യൻ കോഴ്സ് പാസ്സായ കുട്ടികളോടൊപ്പം ഡ്രോൺ പറത്താം. പ്രദർശന നഗരിയിൽ ഡ്രോൺ പറത്തലും കൗതുക കാഴ്ചയാണ്.