പഠനോപകരണ വിതരണം

Monday 19 May 2025 12:38 AM IST

റാന്നി : പുതിയ അദ്ധ്യയന വർഷത്തോടനുബന്ധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ റാന്നിയിലെ വിവിധ പ്രദേശങ്ങളിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഴവങ്ങാടി ലോക്കൽ കമ്മിറ്റിയിലെ ചെല്ലക്കാട് ബ്രാഞ്ച് പരിധിയിലെ പഠനോപകരണ വിതരണം ജില്ലാ കമ്മിറ്റിയംഗം അഡ്വ.റോഷൻ റോയി മാത്യു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ജെയ്‌ജോ തോമസ് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റിയംഗം അനു ടി.ശാമുവേൽ, രംഗനാഥൻ.കെ.സി, അജു ഐസക്ക്, റോബിൻ പി മനോജ് എന്നിവർ പ്രസംഗിച്ചു.