നവശക്തി അർച്ചനയും ഹോമവും
Monday 19 May 2025 12:39 AM IST
റാന്നി : നാമമന്ത്രങ്ങൾ ഭക്തി സാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ ശാസ്താ പ്രീതിക്കായി അങ്ങാടി പേട്ട ശാസ്താക്ഷേത്രത്തിൽ നവശക്തി അർച്ചനയും ഹോമവും നടന്നു. അങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീഷ് കുമാർ ഭദ്രദീപം തെളിച്ചു. നൂറുകണക്കിന് ഭക്തജനങ്ങൾ അർച്ചനയിലും ഹോമത്തിലും പങ്കെടുത്തു.മേൽശാന്തി മാരായ കൃഷ്ണതീർഥ ജിതേന്ദ്രൻരണസ്, സനീഷ് നമ്പൂതിരി, സച്ചിൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ പൂജയും ഹോമവും നടന്നു. 108 ശാസ്താക്ഷേത്രങ്ങളിൽ കാരണവത്വം സൂചിപ്പിക്കുന്നതാണ് അങ്ങാടി പേട്ട ശാസ്ത്ര ക്ഷേത്രം. ശാസ്താവിന്റെയും സഖിയായ പ്രഭയേയും സങ്കൽപ്പിച്ച് രണ്ട് കുട്ടികളെ ഇരുത്തി പൂജ നടത്തി.