ബ്രഹ്മോസിനോട് അവഗണന: ബിനോയ് വിശ്വം
Monday 19 May 2025 12:39 AM IST
തിരുവനന്തപുരം: തിരുവനന്തപുരം ബ്രഹ്മോസിനോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് ബ്രഹ്മോസ് എംപ്ളോയിസ് യൂണിയൻ പ്രസിഡന്റും സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം. വികസനം മുന്നിൽ കണ്ട് ഏറെ പ്രതീക്ഷയോടെ 2007ൽ കേന്ദ്ര ഗവൺമെന്റിന് കൈമാറിയ ബ്രഹ്മോസിന്റെ ഇന്നത്തെ അവികസിത അവസ്ഥയ്ക്ക് കാരണം കേന്ദ്ര ഗവൺമെന്റ് നയങ്ങളാണ്. ഒരു രൂപ മുതൽമുടക്ക് ഇല്ലാതെ തിരുവനന്തപുരം ബ്രഹ്മോസ് ലഭിച്ചപ്പോൾ സബ്സിഡയറി കമ്പനിയാക്കിയത് വികസനം നടത്താതിരിക്കുവാനാണ്. മൂന്ന് വർഷം കൊണ്ട് പൂർണസജ്ജമായ മിസൈൽ നിർമ്മാണവും 1000 കോടിയിലധികം മുതൽ മുടക്കും ഉദഘാടന സമയത്ത് ബ്രഹ്മോസ് മാനേജിംഗ് ഡയറക്ടർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു.