വൈദ്യുതി വാഹന വിൽപ്പന ഇടിയുന്നു
Monday 19 May 2025 12:42 AM IST
കൊച്ചി: ഏപ്രിലിൽ വൈദ്യുതി വാഹനങ്ങളുടെ വിൽപ്പന മുൻമാസത്തേക്കാൾ 17.6 ശതമാനം ഇടിഞ്ഞ് 167,455 യൂണിറ്റുകളായെന്ന് ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. മൂന്ന് ചക്ര വാഹനങ്ങളൊഴികെയുള്ള വിപണിയിൽ ഇലക്ട്രിക് വാഹന വിൽപ്പന നെഗറ്റീവ് വളർച്ചയാണ് നേടുന്നത്. അതേസമയം കഴിഞ്ഞ വർഷം ഇതേകാലയളവിനേക്കാൾ വിൽപ്പനയിൽ 44.5 ശതമാനം വർദ്ധനയുണ്ടായി. ടി.വിഎസ് മോട്ടോറും ഒല ഇലക്ട്രിക്കും മികച്ച വിൽപ്പനയാണ് നേടിയെങ്കിലും കഴിഞ്ഞ മാസത്തേക്കാൾ വലിയ തിരിച്ചടി വിൽപ്പനയിലുണ്ടായി. ബജാജ് ഓട്ടോ, ഏതർ എന്നിവയുടെ വിൽപ്പനയിലും ഇടിവുണ്ടായി.
ടാറ്റ മോട്ടോർസ്, എം.ജി മോട്ടോർ, ഹ്യുണ്ടായ്, ബി.വൈഡി എന്നിവയും വിൽപ്പനയിൽ തിരിച്ചടി നേരിട്ടു. ഹൈബ്രിഡ് വാഹനങ്ങൾക്ക് പ്രിയമേറുന്നതാണ് ഇലക്ട്രിക് വാഹന വിപണിയിൽ ആവേശം നഷ്ടമാക്കുന്നത്.