ഭീ​ക​ര​ ​സ് ഫോ​ട​നങ്ങളി​ലെ​ ​സൂ​ത്ര​ധാ​ര​ൻ​ ​കൊ​ല്ല​പ്പെ​ട്ടു

Monday 19 May 2025 12:00 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​യി​ൽ​ ​വി​വി​ധ​ ​സ്‌​ഫോ​ട​ന​ങ്ങ​ൾ​ക്ക് ​ചു​ക്കാ​ൻ​ ​പി​ടി​ച്ച​ ​കൊ​ടും​ഭീ​ക​ര​ൻ​ ​പാ​കി​സ്ഥാ​നി​ൽ​ ​കൊ​ല്ല​പ്പെ​ട്ടു.​ ​ സെ​യ്ഫു​ള്ള​ ​ഖാ​ലി​ദ് ​എ​ന്ന​ ​ല​ഷ്‌​ക​ർ​ ​ഭീ​ക​ര​നാ​ണ് ​മ​രി​ച്ച​ത്.​ ​സി​ന്ധ് ​പ്ര​വി​ശ്യ​യി​ൽ​ ​അ​ജ്ഞാ​ത​രാ​യ​ ​ആ​ളു​ക​ൾ​ ​ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. 2005​ൽ​ ​ബം​ഗ​ളൂ​രു​വി​ലെ​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ​യ​ൻ​സ് ​കോ​ൺ​ഗ്ര​സി​ലു​ണ്ടാ​യ​ ​ആ​ക്രമ​ണം,​ 2006​ൽ​ ​നാ​ഗ്പൂരി​ലെ​ ​ആ​ർ.​എ​സ്.​എ​സ് ​ആ​സ്ഥാ​ന​ത്തി​നു​നേ​രെ​ ​ന​ട​ന്ന​ ​ആ​ക്ര​മ​ണം,​ 2008​ൽ​ ​റാം​പൂ​രി​ലെ​ ​സി.​ആ​ർ.​പി.​എ​ഫ് ​ക്യാ​മ്പി​നു​ ​നേ​രെ​യു​ണ്ടാ​യ​ ​ആ​ക്ര​മ​ണം​ ​എ​ന്നി​വ​യു​ടെ​ ​സൂ​ത്ര​ധാ​ര​നാ​ണി​യാ​ൾ.​ ​വി​നോ​ദ് ​കു​മാ​ർ​ ​എ​ന്ന​ ​പേ​രി​ൽ​ ​നേ​പ്പാ​ളി​ൽ​ ​ക​ഴി​ഞ്ഞി​രു​ന്നു.​ ​ന​ഗ്മ​ ​ബാ​നു​ ​എ​ന്ന​ ​സ്ത്രീ​യെ​ ​വി​വാ​ഹം​ ​ക​ഴി​ക്കു​ക​യും​ ​ചെ​യ്തു.​ ​നേ​പ്പാ​ളി​ൽ​ ​വ​ച്ചാ​ണ് ​ഇ​ന്ത്യ​യി​ലെ​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്ത​ത്.​ ​ല​ഷ്‌​ക​റെ​ ​​ ​ത്വ​യ്ബ​യ്ക്കാ​യി​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​കോ​പി​പ്പി​ച്ചു.​ ​റി​ക്രൂ​ട്ട്‌​മെ​ന്റു​ക​ൾ​ ​ന​ട​ത്തി.​ ​ഇ​വി​ടെ​ ​നി​ന്ന് ​പാ​കി​സ്ഥാ​നി​ലേ​ക്ക് ​ക​ട​ന്ന​ശേ​ഷം​ ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​മാ​റി​മാ​റി​ ​ക​ഴി​യു​ക​യാ​യി​രു​ന്നു.​ ​ അ​ടു​ത്തി​ടെ​യാ​ണ് ​സി​ന്ധി​ലെ​ ​ബാ​ദി​ൻ​ ​ജി​ല്ല​യി​ലേ​ക്ക് ​താ​മ​സം​ ​മാ​റി​യ​ത്.​ ​ക​ഴി​ഞ്ഞ​യാ​ഴ്ച​ ​കാ​ശ്മീ​രി​ലെ​ ​ഷോ​പി​യാ​ൻ​ ​ജി​ല്ല​യി​ൽ​ ​സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ​ ​ഏ​റ്റു​മു​ട്ട​ലി​ൽ​ ​'​ഓ​പ്പ​റേ​ഷ​ൻ​സ് ​ക​മാ​ൻ​ഡ​ർ​'​ ​ഷാ​ഹി​ദ് ​കു​ട്ടാ​യ് ​ഉ​ൾ​പ്പെ​ടെ​ ​മൂ​ന്ന് ​ല​ഷ്‌​ക​ർ​ ​ഭീ​ക​ര​രെ​ ​സു​ര​ക്ഷാ​സേ​ന​ ​വ​ധി​ച്ചി​രു​ന്നു.