കോഴിക്കോട് തീപിടിത്തത്തിൽ അന്വേഷണം,​ ജില്ലാ കളക്ടറോട് ചീഫ് സെക്രട്ടറി റിപ്പോർട്ട് തേടി

Sunday 18 May 2025 11:46 PM IST

കോഴിക്കോട് : കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തൽ അന്വേഷണം. സംഭവത്തിൽ രണ്ട് ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം,​

പു​തി​യ​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​കോം​പ്ള​ക്സി​ലെ​ ​ടെ​ക്‌​സ്റ്റൈ​ൽ​സി​ൽ​ ​നി​ന്ന് ​ആ​ളി​പ്പ​ട​ർ​ന്ന​ ​തീ​ ​കോ​ഴി​ക്കോ​ട് ​ന​ഗ​ര​ത്തെ​ ​അ​ഞ്ചു​ ​മ​ണി​ക്കൂ​റി​ലേ​റെ​ ​മു​ൾ​മു​ന​യി​ലാ​ക്കിയിരുന്നു.​ ഇന്ന് ​ ​വൈ​കി​ട്ട് ​അ​ഞ്ചി​നാ​ണ് ​തീ​ ​പ​ട​ർ​ന്ന​ത്. ​ക​രി​പ്പൂ​ർ​ ​എ​യ​ർ​പോ​ർ​ട്ടി​ലെ​ ​സ്‌​പെ​ഷ്യ​ൽ​ ​ഫ​യ​ർ​ ​യൂ​ണി​റ്റു​ക​ള​ട​ക്കം​ ​എ​ത്തി​യാ​ണ് ​തീ​ ​ഒ​രു​വി​ധം​ ​നി​യ​ന്ത്ര​ണ​ ​വി​ധേ​യ​മാ​ക്കി​യ​ത്.​ ​സ്റ്റാ​ൻ​ഡി​ൽ​ ​നി​ന്ന് ​ആ​ളു​ക​ളെ​ ​ഒ​ഴി​പ്പി​ച്ചു.​ ​ബ​സു​ക​ൾ​ ​മാ​റ്റി.​ ​ ബ​സ് ​സ്റ്റാ​ൻ​ഡ് ​കോം​പ്ല​ക്സി​ലെ​ ​ഒ​ന്നാം​ ​നി​ല​യി​ലെ​ ​കാ​ലി​ക്ക​റ്റ് ​ടെ​ക്‌​സ്റ്റൈ​ൽ​സി​ലാ​യി​രു​ന്നു​ ​തീ​പി​ടി​ത്തം.​ ​ ഗോ​ഡൗ​ണി​ൽ​ ​നി​ന്നു​യ​ർ​ന്ന​ ​തീ​ ​നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​ആ​ളി​പ്പ​ട​ർ​ന്നു.​ ​ടെ​ക്‌​സ്റ്റൈ​ൽ​സ് ​പൂ​ർ​ണ​മാ​യും​ ​ക​ത്തി​യ​മ​ർ​ന്നു.​ ​ന​ഗ​ര​മാ​കെ​ ​ക​റു​ത്ത​ ​പു​ക​യി​ലും​ ​ചൂ​ടി​ലും​ ​അ​മ​ർ​ന്നു. ജി​ല്ല​യി​ലെ​ ​എ​ട്ട് ​ഫ​യ​ർ​ഫോ​ഴ്‌​സ് ​യൂ​ണി​റ്റു​ക​ളും​ ​മ​ല​പ്പു​റം​ ​ജി​ല്ല​യി​ലെ​യും​ ​കോ​ഴി​ക്കോ​ട് ​എ​യ​ർ​പോ​ർ​ട്ടി​ലെ​ ​സ്‌​പെ​ഷ്യ​ൽ​ ​ഫ​യ​ർ​ ​യൂ​ണി​റ്റു​ക​ള​ട​ക്കം​ ​പ​രി​ശ്ര​മി​ച്ച് ​രാ​ത്രി​ 10​ ​മ​ണി​യോ​ടെ​യാ​ണ് ​തീ​ നിയന്ത്രണ വിധേയമാക്കിയത്.