പുതുതലമുറ കൊഡിയാക് 4x4 വിപണിയിൽ

Monday 19 May 2025 12:47 AM IST

തിരുവനന്തപുരം: സ്‌കോഡ ഓട്ടോ ഇന്ത്യയുടെ പുതിയ സ്‌കോഡ കൊഡിയാക്ക് വിതരണം ആരംഭിച്ചു. ഇതോടെ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ആഡംബര 4x4 എസ്.യു.വിയുടെ ഡ്രൈവിം​ഗ് മികവ് ആസ്വദിക്കാനായി. സ്‌കോഡയുടെ നിർമ്മാണ വൈദഗ്ദ്ധ്യവും സാങ്കേതിക മികവും ഗംഭീരമായ യൂറോപ്യൻ രൂപകൽപ്പനയും ഓഫ്-റോഡ് കഴിവുകളും ഈ ഏഴ് സീറ്റർ വാഹനത്തെ മികച്ചതാക്കുന്നു. ഈ സ്‌കോഡ ഫ്ലാഗ്ഷിപ്പ് വാഹനം 5 വർഷത്തെ/125,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയും 10 വർഷത്തെ സൗജന്യ റോഡ്-സൈഡ് അസിസ്റ്റൻസും ആദ്യ വർഷത്തേക്ക് ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭ്യമാകുന്ന സ്‌കോഡ സൂപ്പർകെയർ പാക്കേജും വാഗ്ദാനം ചെയ്യുന്നു.

വില

46.89 ലക്ഷം രൂപ മുതൽ

'അതുല്യമായ ആഡംബരം, ഏഴ് സീറ്റർ വൈവിദ്ധ്യം, 4x4 കഴിവുകൾ എന്നിവയോടെ കൃത്യതയുള്ള എൻജിനീയറിംഗിനെ സംയോജിപ്പിച്ചതിന്റെ തികവുറ്റ രൂപമാണ് പുതിയ കൊഡിയാക്

ആശിഷ് ഗുപ്ത

ബ്രാൻഡ് ഡയറക്‌ടർ

സ്‌കോഡ ഓട്ടോ ഇന്ത്യ