വാനോളം തീ, വിറച്ച് നഗരം

Monday 19 May 2025 12:54 AM IST
കോ​ഴി​ക്കോ​ട് ​പു​തി​യ​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ​ ​തീ​ ​അ​ണ​യ്​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന ഫയർഫോഴ്സ് ജീവനക്കാർ

കോഴിക്കോട് : വെെകിട്ട് അഞ്ച് മണിയോടെയാണ് നഗരത്തിനെ വിഴുങ്ങാൻ പോന്നവണ്ണം മൊഫ്യൂസിൽ ബസ് സ്റ്റാൻഡ‌് കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള കാലിക്കറ്റ് ടെക്സ്റ്റയിൽസ് ഗോഡൗണിൽ നിന്ന് പുക ഉയർന്നത്. ഞായറാഴ്ചയായതിനാൽ ടെക്സ്റ്റയിൽസ് ഗോഡൗൺ തുറന്നിരുന്നില്ല. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട കച്ചവടക്കാരും നാട്ടുകാരുമാണ് ഫയർ ഫോഴ്സിലും പൊലീസിലും വിവരമറിയിച്ചത്. ഇവർ തന്നെ കെട്ടിടത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും താഴേക്കിറക്കി. ബസ് സ്റ്റാൻഡിനകത്ത് ഉണ്ടായിരുന്ന ബസുകളും പെട്ടെന്ന് തന്നെ സ്ഥലത്തുനിന്നും നീക്കിയത് അപകടത്തിന്റെ ആഴം കുറച്ചു.

ജില്ലയിലെ മുഴുവൻ ഫയർ യൂണിറ്റുകളും ശ്രമിച്ചിട്ടും മൂന്നര മണിക്കൂറോളം കെട്ടിടം കത്തി. കാലിക്കറ്റ് ടെക്സ്റ്റയിൽസ്, കാലിക്കറ്റ് ഫർണിഷിംഗ്, കാലിക്കറ്റ് ഫാഷൻസ്, പി.ആർ.സി മെഡിക്കൽസ് എന്നീ കെട്ടിടങ്ങളിലേക്കാണ് തീ പടർന്നത്. കാലിക്കറ്റ് ടെക്സ്റ്റയിൽസ് ഗോഡൗൺ പൂർണമായും കത്തി നശിച്ചു. ബീച്ച്, മീഞ്ചന്ത, വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനുകളാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നീട് തീ നിയന്ത്രണ വിധേയമാകാതെ വന്നതോടെ ജില്ലയിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്തി. ആദ്യം നിയന്ത്രണ വിധേയമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഏഴരയോടെ തീ ആളിപ്പടർന്നത് നഗരത്തെ പരിഭ്രാന്തിയിലാക്കി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നെത്തിയ പ്രത്യേക ഫയർ എൻജിൻ ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രണ്ട് നിലയുള്ള കെട്ടിടത്തിലെ ഒന്നാം നില പൂർണമായും കത്തിനശിച്ചു. ഞായറാഴ്ചയായതിനാൽ നിരവഴി ആളുകളാണ് ബസ് സ്റ്റാൻഡ് പരിസരത്ത് ഉണ്ടായിരുന്നത്. സ്കൂൾ തുറക്കുന്ന സമയമായതിനാൽ യൂണിഫോമുകളുൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ തുണിത്തരങ്ങളാണ് കത്തിനശിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ആളപായമില്ലാത്തത് വലിയ ആശ്വാസമായി. തീ അണയ്ക്കുന്നതിനനുസരിച്ച് വീണ്ടും ആളിക്കത്തുകയായിരുന്നു. ബസ് സ്റ്റാൻഡ് കോമ്പൗണ്ടിനകത്തുനിന്നും പുറത്ത് റോഡിൽ നിന്നും ഫയർ ഫോഴ്സ് തീയണയ്ക്കാൻ ശ്രമം നടത്തി. താഴത്തെ നിലയിലെ കെട്ടിടത്തിൽ തീപിടിക്കുന്ന വിധത്തിലുള്ള വസ്തുക്കൾ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ മാറ്റി. നിരവധി തവണയാണ് ഫയർഫോഴ്സ് വാഹനങ്ങൾ മാനാഞ്ചിറയിലെത്തി വെള്ളം നിറച്ചത്. തൊട്ടടുത്തുണ്ടായ ഫാഷൻ ബസാർ എന്ന നാലുനില കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാൻ ഫയർ ഫോഴ്സ് കിണഞ്ഞു പരിശ്രമിച്ചു. ഫാഷൻ ബസാർ കെട്ടിടത്തിനകത്തു നിന്നും ഫയർ ഫോഴ്സ് തീയണയ്ക്കാനും ശ്രമങ്ങൾ നടത്തി. ബസ് സ്റ്റാൻഡിൽ തടിച്ചുകൂടിയ നൂറുകണക്കിനാളുകളെ നിയന്ത്രിക്കാൻ പൊലീസും ആർ.ആർ.ആർ.എഫ് ജീവനക്കാരുമുൾപ്പെടെ രംഗത്തുണ്ടായിരുന്നു.

മന്ത്രി എ.കെ ശശീന്ദ്രൻ, എം.എൽ.എ മാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ഡി.സി.പി അരുൺ.കെ.പവിത്രൻ, മേയർ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയ‌ർ സി.പി മുസാഫിർ അഹമ്മദ് തുടങ്ങിയവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.

വേണ്ടത്ര സുരക്ഷയില്ലാത്ത കെട്ടിടങ്ങൾ

കെട്ടിടത്തിന്റെ ഒന്നാം നിലയിലും രണ്ടാം നിലയിലുമുള്ള കെട്ടിടങ്ങളുടെയെല്ലാം ഭാഗങ്ങൾ ഫ്ലക്സ് ബോർഡുകൾ വെച്ച് മറച്ച നിലയിലായിരുന്നു. ഇതിനാൽ കെട്ടിടത്തിനകത്തേക്ക് കയറാനോ കൃത്യമായി വെള്ളം പമ്പ് ചെയ്യാനോ സാധിച്ചില്ല. കോഴിക്കോട് ബസ് സ്റ്റാൻഡ് പോലെ നഗരഹൃദയത്തിലുള്ള ഒരു കെട്ടിടം യാതൊരു ഫയർ സുരക്ഷാ സംവിധാനങ്ങളുമില്ലാതെ പ്രവർത്തിക്കുന്നത് ആശങ്കാജനകമാണെന്നും പ്രദേശത്ത് തടിച്ചുകൂടിവയരും പ്രതികരിച്ചു.

താ​ളം​തെ​റ്റി​ ​ഗ​താ​ഗ​തം

കോ​ഴി​ക്കോ​ട്:​ ​തീ​പി​ടി​ത്ത​ത്തി​ന് ​പി​ന്നാ​ലെ​ ​ന​ഗ​ര​ത്തി​ലെ​ ​ഗ​താ​ഗ​ത​ ​സം​വി​ധാ​ന​ങ്ങ​ളും​ ​താ​ളം​തെ​റ്റി.​ ​തീ​പി​ടി​ത്ത​മു​ണ്ടാ​യ​തോ​ടെ​ ​പു​തി​യ​ ​സ്റ്റാ​ൻ​ഡ് ​വ​ഴി​യു​ള്ള​ ​ഗ​താ​ഗ​തം​ ​പൂ​ർ​ണ​മാ​യും​ ​നി​റു​ത്തി.​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​വ​ഴി​ ​തി​രി​ഞ്ഞു​പോ​ക​ണ്ട​ ​വാ​ഹ​ന​ങ്ങ​ൾ​ ​വ​ഴി​തി​രി​ച്ചു​വി​ട്ട​തോ​ടെ​ ​ന​ഗ​രം​ ​ട്രാ​ഫി​ക്ക് ​ബ്ലോ​ക്കി​ല​മ​ർ​ന്നു.​ ​മൊ​ഫ്യൂ​സി​ൽ​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ലെ​ ​ബ​സു​ക​ളെ​ല്ലാം​ ​പു​റ​ത്തേ​യ്ക്ക് ​മാ​റ്റി​യി​രു​ന്നു.​ ​ഇ​ത് ​ദീ​ർ​ഘ​ദൂ​ര​ ​യാ​ത്ര​ക്കാ​രെ​ ​വ​ല​ച്ചു.​ ​സ്വ​കാ​ര്യ​ ​ബ​സു​ക​ൾ​ ​വ​ഴി​തി​രി​ച്ചു​വി​ട്ട് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​വ​രെ​ ​മാ​ത്ര​മേ​ ​സ​ർ​വീ​സ് ​ന​ട​ത്തി​യു​ള്ളൂ.​ ​ബാ​ലു​ശ്ശേ​രി,​ ​ക​ണ്ണൂ​‌​ർ,​ ​കൊ​യി​ലാ​ണ്ടി​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ബ​സു​ക​ൾ​ ​സ്റ്റാ​ൻ​ഡി​ൽ​ ​ക​യ​റാ​തെ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​മാ​വൂ​‌​ർ​ ​റോ​ഡ് ​വ​ഴി​ ​മാ​നാ​ഞ്ചി​റ​ ​വ​ഴി​യും​ ​സ​‌​ർ​വീ​സ് ​ന​ട​ത്തി.​ ​മ​ല​പ്പു​റം​ ​ഭാ​ഗ​ത്തു​ ​നി​ന്ന് ​വ​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ ​പു​തി​യ​റ​ ​ജം​ഗ്ഷ​ൻ​ ​പാ​ള​യം​ ​വ​ഴി​ ​സ​‌​വീ​സ് ​ന​ട​ത്തി.​ ​ബീ​ച്ചി​ൽ​ ​നി​ന്നും​ ​മാ​നാ​ഞ്ചി​റ​ ​ഭാ​ഗ​ത്തു​നി​ന്നു​മെ​ല്ലാം​ ​എ​ത്തു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​പു​തി​യ​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​ഭാ​ഗം​ ​പി​ന്നി​ടാ​ൻ​ ​സാ​ധി​ച്ചി​രു​ന്നി​ല്ല.​ ​അ​വ​ധി​ ​ദി​വ​സ​മാ​യ​തി​നാ​ൽ​ ​നി​ര​വ​ധി​ ​പേ​ർ​ ​സ്വ​ന്തം​ ​വാ​ഹ​ന​ങ്ങ​ളി​ലും​ ​മ​റ്റ് ​വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി​ ​ന​ഗ​ര​ത്തി​ലെ​ത്തി​യി​രു​ന്നു.

ന​ഗ​ര​ത്തി​ൽ​ ​ക​ന​ത്ത​ ​ജാ​ഗ്രത

കോ​ഴി​ക്കോ​ട്:​ ​തീ​പി​ടി​ത്ത​ത്തെ​തു​ട​ർ​ന്ന് ​ന​ഗ​ര​ത്തി​ൽ​ ​ക​ന​ത്ത​ ​ജാ​ഗ്ര​ത​ ​നി​ർ​ദ്ദേ​ശം​ ​പു​റ​പ്പെ​ടു​വി​ച്ച് ​ജി​ല്ല​ ​ഭ​ര​ണ​കൂ​ടം.​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​കെ​ട്ടി​ട​ത്തി​ലെ​ ​മൂ​ന്നാം​ ​നി​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​കാ​ലി​ക്ക​റ്റ് ​ടെ​ക്‌​സ്റ്റൈ​ൽ​സ് ​തു​ണി​ക്ക​ട​യ്ക്കാ​ണ് ​വൈ​കി​ട്ട് ​അ​ഞ്ച് ​മ​ണി​യോ​ടെ​ ​തീ​പി​ടി​ച്ച​ത്.​ ​തീ​ ​ആ​ളി​പ്പ​ട​ർ​ന്ന​തോ​ടെ​യാ​ണ് ​ന​ഗ​ര​ത്തി​ൽ​ ​ക​ന​ത്ത​ ​സു​ര​ക്ഷ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്.​ ​ക​ത്തി​യ​ ​വ​സ്തു​ക്ക​ളി​ൽ​ ​ആ​രോ​ഗ്യ​ത്തി​ന് ​ഹാ​നി​ക​ര​മാ​യ​ ​വ​സ്തു​ക്ക​ൾ​ ​അ​ട​ങ്ങി​യി​ട്ടു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ​ ​ജ​ന​ങ്ങ​ൾ​ ​മാ​സ്ക് ​ധ​രി​ച്ച് ​പു​റ​ത്തി​റ​ങ്ങാ​നും​ ​തീ​പി​ടി​ത്ത​മു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​നി​ന്ന് ​മാ​റാ​നും​ ​പൊ​ലീ​സും​ ​ഫ​യ​ർ​ ​ഫോ​ഴ്സും​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​തീ​പി​ടി​ത്ത​മു​ണ്ടാ​യ​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​സ​മീ​പ​ത്തു​ള്ള​ ​ക​ട​ക​ളി​ലെ​ ​ആ​ളു​ക​ളെ​ ​തീ​പി​ടി​ത്ത​മു​ണ്ടാ​യ​ ​സ​മ​യ​ത്ത് ​ത​ന്നെ​ ​മാ​റ്റി​യി​രു​ന്നു.​ ​പി​ന്നീ​ട് ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​ഏ​ർ​പ്പെ​ട്ടി​രു​ന്ന​വ​രെ​യും​ ​സു​ര​ക്ഷി​ത​ ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ​മാ​റ്റി.​പ്ര​ദേ​ശ​ത്ത് ​ത​ടി​ച്ചു​ ​കൂ​ടി​യ​ ​ജ​ന​ക്കൂ​ട്ട​ത്തെ​ ​സു​ര​ക്ഷ​ ​മു​ൻ​നി​റു​ത്തി​ ​മാ​റ്റി.

മു​ൾ​മു​ന​യി​ൽ​ നിർത്തിയ മണിക്കൂറുകൾ

കോ​ഴി​ക്കോ​ട്:​ന​ഗ​ര​മ​ദ്ധ്യ​ത്തി​ൽ​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​നീ​ണ്ട​ ​തീ​ ​അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ ​ജ​ന​ത്തെ​ ​പ​രി​ഭ്രാ​ന്ത​രാ​ക്കി.​ ​ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ലെ​ങ്കി​ലും​ ​ക​ട​ക​ളി​ൽ​ ​നി​ന്ന് ​ക​ട​ക​ളി​ലേ​ക്ക് ​തീ​ ​പ​ട​ർ​ന്ന​ത് ​ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി.​ ​മ​ണി​ക്കൂ​റു​ക​ൾ​ ​ന​ഗ​രം​ ​ക​റു​ത്ത​ ​പു​ക​ച്ചു​രു​ളു​ക​ളാ​ൽ​ ​ഇ​രു​ണ്ടു.​ ​ ഫ​യ​ർ​ഫോ​ഴ്സ് ​സൈ​റ​ണും​ ​തീ​ചൂ​ടും​ ​ന​ഗ​ര​ത്തെ​ ​എ​രി​പൊ​രി​കൊ​ള്ളി​ച്ചു.​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​ഫ​യ​ർ​ ​ഫോ​ഴ്സ് ​തീ​ ​നി​യ​ന്ത്ര​ണ​ ​വി​ധേ​യ​മാ​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ഫ​ലം​ ​കാ​ണാ​ത്ത​തും​ ​ആ​ശ​ങ്ക​ ​വ​‌​ർ​ദ്ധി​പ്പി​ച്ചു.വൈ​കി​ട്ട് ​അ​ഞ്ച് ​മ​ണി​യാേ​ടെ​യാ​ണ് ​കോ​ഴി​ക്കോ​ട് ​മൊ​ഫ്യൂ​സി​ൽ​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ലെ​ ​കെ​ട്ടി​ട​ത്തി​ൽ​ ​തീ​ ​പി​ടി​ച്ച​ത്.​ ​ചെ​റി​യ​ ​തീ​പി​ടി​ത്ത​മാ​ണെ​ന്നാ​ണ് ​ജ​നം​ ​ആ​ദ്യം​ ​ക​രു​തി​യി​രു​ന്ന​ത്.​ ​തീ​ ​ആ​ളി​പ്പ​ട​ർ​ന്ന​തോ​ടെ​ ​ജ​ന​ങ്ങ​ൾ​ ​പ​രി​ഭ്രാ​ന്ത​രാ​യി.​ ​ഈ​ ​സ​മ​യം​ ​ന​ഗ​ര​ത്തി​ന്റെ​ ​പ​ല​ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ​സ​‌​ർ​വീ​സ് ​ന​ട​ത്തു​ന്ന​ ​ബ​സു​ക​ളും​ ​യാ​ത്ര​ക്കാ​രും​ ​ക​ച്ച​വ​ട​ക്കാ​രും​ ​അ​ട​ക്കം​ ​നൂ​റു​ ​ക​ണ​ക്കി​ന് ​ആ​ളു​ക​ൾ​ ​സ്റ്റാ​ൻ​ഡി​ലും​ ​പ​രി​സ​ര​ത്തു​മു​ണ്ടാ​യി​രു​ന്നു.​ ​തീ​ ​പ​ട​ർ​ന്ന് ​പി​ടി​ച്ച​തോ​ടെ​ ​പ​ല​രും​ ​ഇ​റ​ങ്ങി​ ​ഓ​ടി​ ​സു​ര​ക്ഷി​ത​ ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ​മാ​റി.​ ​ അ​വ​ധി​ ​ദി​വ​സ​മാ​യ​തി​നാ​ലും​ ​വൈ​കു​ന്നേ​ര​മാ​യ​തി​നാ​ലും​ ​നി​ര​വ​ധി​ ​ബ​സു​ക​ൾ​ ​സ​ർ​വീ​സ് ​അ​വ​സാ​നി​പ്പി​ച്ച് ​ബ​സ് ​സ്റ്റാ​ന്റി​ൽ​ ​നി​ർ​ത്തി​യി​ട്ടി​രു​ന്നു.​ ​ തീ​പ​ട​ർ​ന്ന​തോ​ടെ​ ​ബ​സു​ക​ളെ​ല്ലാം​ ​സു​ര​ക്ഷി​ത​ ​സ്ഥാ​ന​ത്തേ​ക്ക് ​മാ​റ്റി.​ ​തീ​ ​ആ​ളി​പ്പ​ട​ർ​ന്ന​തോ​ടെ​ ​സ്ഥ​ല​ത്തെ​ ​വൈ​ദ്യു​തി​ ​ബ​ന്ധം​ ​വി​ഛേ​ദി​ച്ചു.​ ​തീ​ ​അ​ണ​ച്ച​ ​ഇ​ട​ങ്ങ​ളി​ൽ​ ​വീ​ണ്ടും​ ​തീ​ ​ആ​ളി​പ്പ​ട​ർ​ന്നു.