അമ്മമാർക്ക് ആട് വിതരണം
ക്ലാപ്പന: അമ്മമനസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അമ്മമാർക്ക് ആയിരം ആടുകളെ സൗജന്യമായി വിതരണം ചെയ്യുന്ന പരിപാടിയുടെ ഒൻപതാം ഘട്ടം ക്ലാപ്പന സെന്റ് ജോസഫ് യു.പി സ്കൂളിൽ കർഷക കടാശ്വാസ കമ്മിഷൻ മുൻ അംഗവും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനുമായ കെ.ജി.രവി ഉദ്ഘാടനം ചെയ്തു. അഞ്ഞൂറോളം അമ്മമാർക്ക് പച്ചക്കറി കിറ്റും വിതരണം ചെയ്തു. യെസ് ഭാരത് എന്ന കരുനാഗപ്പള്ളിയിലെ വസ്ത്രവ്യാപാരി അയൂബ്ഖാനാണ് ആയിരം ആടുകളെ സംഭാവന ചെയ്തത്. ശ്രീകല ക്ലാപ്പന അദ്ധ്യക്ഷയായി. മാര്യത്ത് , ശകുന്തള അമ്മവീട്, ലേഖ ഗോപൻ, സബീന അസ്സീസ്, ശോഭന ക്ലാപ്പന, ശാലിനി ക്ലാപ്പന, മായ ഉദയകുമാർ, റഷീദാബീവി, അയ്യാണിക്കൽ മജീദ്, ചേന്നല്ലൂർ മെഹർഖാൻ, വരവിള മനേഫ്, ശൈലജ തൊടിയൂർ, ഗീത, ശ്രീകുമാർ ക്ലാപ്പന, എസ്.ബിച്ചു, ജി.യതീഷ്, യെസ് ഭാരത് മാനേജർ ജോഷി, അമ്മമനസ് കൂട്ടായ്മ സ്ഥാപകനും ഡയറക്ടറുമായ ഷംനാദ് ചെറുകരയും ചേർന്ന് നറുക്കെടുപ്പ് നടത്തി. അർഹരായവർക്ക് ആടുകളെ കൈമാറി.