മെഡിസെപ്പ് ഇൻഷ്വറൻസ് കമ്പനികൾക്കാകരുത്
കൊല്ലം: മെഡിസെപ്പ് പദ്ധതി ഇൻഷ്വറൻസ് കോർപ്പറേറ്റുകൾക്ക് നേട്ടമുണ്ടാക്കാൻ മാത്രമാക്കരുതെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇൻഷ്വറൻസ് പ്രീമിയം വർദ്ധിപ്പിക്കാതെ ഓപ്ഷൻ ഒ.പി സൗകര്യം ഏർപ്പെടുത്തിയും ക്യാഷ് ലെസ് ചികിത്സ ഉറപ്പ് വരുത്തിയും മാത്രമേ പുതിയ കരാറിലേക്ക് കടക്കാൻ പാടുള്ളുവെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് വാര്യത്ത് മോഹൻകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ പി.ഗോപാലകൃഷ്ണൻ നായർ, സംസ്ഥാന സെക്രട്ടറിമാരായ കെ.സി.വരദരാജൻ പിള്ള, എം.സുജയ്, സി.ഗോപിനാഥപണിക്കർ, എ.എ.റഷീദ്, ഡി.ചിദംബരൻ എ.നസീം ബീവി, എ.മുഹമ്മദ് കുഞ്ഞ്, ജി.സുന്ദരേശൻ, പെരുമ്പുഴ ഗോപിനാഥൻ പിള്ള, എ.ഷാജഹാൻ, ഡി.അശോകൻ, എ.മാരിയത്ത്, എൽ.ശിവപ്രസാദ്, ജി.അജിത്ത് കുമാർ, എസ്.വിജയകുമാരി, എസ്.സരളകുമാരി, എം.എ.മജീദ്, ശൈലജ അഴകേശൻ, കുൽസും ഷംസുദീൻ, എ.ബഷീർ, പി.ടൈറ്റസ്, കല്ലുവാതുക്കൽ അജയകുമാർ, ഇടവരമ്പിൽ ശ്രീകുമാർ, ടി.ജി.വർഗീസ്, സി.ആർ.രാധാകൃഷ്ണപിള്ള, പി.രാജേന്ദ്രൻ പിള്ള, എസ്.സജിത്ത്, ഡി.ബാബുരാജൻ എന്നിവർ സംസാരിച്ചു.