എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം​.പി​ക്ക് സൻ​സ​ദ് ര​ത്‌​ന അ​വാർ​ഡ്

Monday 19 May 2025 1:31 AM IST
എൻ.കെ.പ്രേ​മ​ച​ന്ദ്രൻ

കൊല്ലം: മി​ക​ച്ച പാർ​ല​മെന്റേറി​യ​നു​ള്ള 2025 ലെ സൻ​സ​ദ് ര​ത്‌​ന അ​വാർ​ഡ് എൻ.കെ. പ്രേ​മ​ച​ന്ദ്രൻ എം​.പി​ക്ക്. പാർ​ല​മെന്ററി ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യിൽ നൽ​കി​യ ഉ​ജ്ജ്വ​ല​മാ​യ പ്ര​ക​ട​ന​ത്തി​നാ​ണ് അ​വാർ​ഡ്. 16, 17, 18 -ാം ലോ​ക് ​സ​ഭ​യി​ലെ ബ​ഡ്​ജ​റ്റ് സ​മ്മേ​ള​നം ഉൾ​പ്പ​ടെ​യു​ള്ള പ്ര​വർ​ത്ത​നം വി​ല​യി​രു​ത്തി​യാ​ണ് അ​വാർ​ഡ്.

കാ​ബി​ന​റ്റ് മ​ന്ത്രി​യു​ടെ പ​ദ​വി​യു​ള്ള ദേ​ശീ​യ പി​ന്നാക്ക വി​ഭാ​ഗ ക​മ്മി​ഷൻ ചെ​യർ​മാൻ ഹൻ​സ് രാ​ജ് ജി.അ​ഹീർ ചെ​യർ​മാ​നാ​യു​ള്ള ജൂ​റി​യാ​ണ് തിര​ഞ്ഞെ​ടു​ത്ത​ത്. മുൻ രാ​ഷ്ട്ര​പ​തി എ.പി.ജെ അ​ബ്ദുൾ ക​ലാം സ്ഥാ​പ​ക ര​ക്ഷാ​ധി​കാ​രി​യാ​യി​രു​ന്ന പ്രൈം പോ​യിന്റ് ഫൗ​ണ്ടേ​ഷ​നാ​ണ് അ​വാർ​ഡ് നൽ​കു​ന്ന​ത്. എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പിയെ കൂ​ടാ​തെ എം​.പിമാ​രാ​യ ബർ​തൃ​ഹ​രി മ​ഹ് താ​ബ് (ബി.ജെ.പി, ഒ​ഡീ​ഷ), സു​പ്രി​യ​സു​ലെ (എൻ.സി.പി മ​ഹാ​രാ​ഷ്ട്ര), ശ്രീ​രം​ഗ് അ​പ്പാ ബർ​ന്നെ (ശി​വ​സേ​ന, മ​ഹാ​രാ​ഷ്ട്ര) എ​ന്നി​വ​രും അ​വാർ​ഡി​ന് അർ​ഹ​രാ​യി.

പ​തി​ന​ഞ്ചാ​മ​ത് സൻ​സ​ദ് ര​ത്‌​നാ അ​വാർ​ഡി​ന് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 17 വ്യ​ക്തി​ക​ളും ര​ണ്ട് പാർ​ല​മെന്റ​റി ക​മ്മി​റ്റി​ക​ളു​മാ​ണ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ജൂലാ​യിൽ ന്യൂഡൽ​ഹി​യി​ലാ​ണ് അ​വാർ​ഡ് ദാ​ന ച​ട​ങ്ങ്.