അടിയന്തര നടപടി സ്വീകരിക്കണം

Monday 19 May 2025 1:57 AM IST

കുണ്ടറ: കണ്ണനല്ലൂർ ചേരിക്കോണം കോളനിയിലെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ ആവശ്യപ്പെട്ടു. ചേരിക്കോണം കോളനിയിൽ ചിറയിൽ വീട്ടിൽ മുരളിയുടെ മൂന്ന് മക്കൾക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും മൂത്ത മകൾ മീനാക്ഷി (19), ഇളയ മകൾ നീതു (15) എന്നിവർ മരിക്കുകയും ഏറ്റവും ഇളയ മകൻ അമ്പാടി (10) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുമാണ്. പ്രദേശവാസികൾക്കും മഞ്ഞപ്പിത്ത രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അടിയന്തരമായി ആരോഗ്യ വകുപ്പ് ഇടപെടണമെന്നും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.