പ്രതീക്ഷ തെറ്റിച്ച് സ്വർണവില; വീണ്ടും 70,000 കടന്നു, ഇന്നത്തെ നിരക്കറിയാം

Monday 19 May 2025 10:54 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില വീണ്ടും 70,​000 കടന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ന് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയത്. പവന് 280 രൂപ വർദ്ധിച്ച് 70,​040 രൂപയായി. ഗ്രാമിന് 35 രൂപ കൂടി 8755 രൂപയായി. കഴിഞ്ഞ വെളളിയാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില 69,​760 രൂപയായിരുന്നു. ഈ നിരക്കിൽ ശനിയാഴ്ചയും ഞായറാഴ്ചയും മാറ്റമുണ്ടായിരുന്നില്ല.

ആഗോള വിപണിയിൽ ഇന്ന് സ്വർണവില കൂടിയതാണ് കേരളത്തിലും വില വർദ്ധിക്കാൻ ഇടയാക്കിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പവൻ വില 73,​040 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞ വില 68,​880 രൂപയുമായിരുന്നു. സംസ്ഥാനത്തെ വെളളിവിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 109 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 109,000 രൂപയുമാണ്. ഇന്നലെ ഒരു ഗ്രാം വെളളിയുടെ വില 108 രൂപയായിരുന്നു.

മേയ് മാസത്തെ സ്വർണവില

മേയ് 1 - ഒരു പവൻ സ്വർണത്തിന് 1640 രൂപ കുറഞ്ഞു. വിപണി വില 70,200 രൂപ മേയ് 2 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ മേയ് 3 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,040 രൂപ മേയ് 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,040 രൂപ മേയ് 5 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 70,200 രൂപ മേയ് 6 - ഒരു പവൻ സ്വർണത്തിന് 2000 രൂപ ഉയർന്നു. വിപണി വില 72,200 രൂപ മേയ് 7 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 72,600 രൂപ മേയ് 8 - ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു. വിപണി വില 73,040 രൂപ മേയ് 9 - ഒരു പവൻ സ്വർണത്തിന് 920 രൂപ കുറഞ്ഞു. വിപണി വില 72,120 രൂപ മേയ് 10 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 72,360 രൂപ മേയ് 11 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,360 രൂപ മേയ് 12 - രു പവൻ സ്വർണത്തിന് 1320 രൂപ കുറഞ്ഞു. വിപണി വില 71,040 രൂപ മേയ് 13 - ഒരു പവൻ സ്വർണത്തിന് 960 രൂപ കുറഞ്ഞു. വിപണി വില 70,120 രൂപ മേയ് 14 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 70,440 രൂപ മേയ് 15 - ഒരു പവൻ സ്വർണത്തിന് 1560 രൂപ കുറഞ്ഞു. വിപണി വില 68,880 രൂപ മേയ് 16 - ഒരു പവൻ സ്വർണത്തിന് 1560 രൂപ ഉയർന്നു. വിപണി വില 68,880 രൂപ മേയ് 17 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 68,880 രൂപ മേയ് 18 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 68,880 രൂപ മേയ് 19 - ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 70,040 രൂപ