വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു; സംഭവം തൃപ്പൂണിത്തുറയിൽ
Monday 19 May 2025 12:38 PM IST
കൊച്ചി: തൃപ്പൂണിത്തുറയിൽ വീടിന് തീയിട്ട ശേഷം മദ്ധ്യവയസ്കനായ ഗൃഹനാഥൻ തൂങ്ങിമരിച്ചു. എരൂർ പെരിക്കാട് ചക്കാലപറമ്പിൽ പ്രകാശനാണ് മരിച്ചത്. കിടപ്പുമുറിയിൽ പെട്രോൾ ഒഴിച്ച് തീയിട്ട ശേഷമാണ് പ്രകാശൻ വീടിന് പിറകിൽ തൂങ്ങിയത്.
മുറിയിൽ ഉണ്ടായിരുന്ന മകൻ കരുൺ വാതിൽ തുറന്ന് രക്ഷപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. പ്രകാശനും കുടുംബവും വാടകയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.