കെ.എസ്.എഫ്.ഇ ലഹരിവിരുദ്ധ പ്രചാരണം
Tuesday 20 May 2025 12:38 AM IST
കൊച്ചി: ലഹരിവിമുക്ത നവകേരളം ലക്ഷ്യമിട്ട് കെ.എസ്.എഫ്.ഇ. തൃശ്ശൂർ മേഖല കാര്യാലയത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായ ബൈക്ക് റാലി കെ.എസ്.എസ്.എഫ്.ഇ. മാനേജിംഗ് ഡയറക്ടർ ഡോ.സനിൽ എസ്.കെ ഫ്ലാഗ് ഒഫ് ചെയ്തു. സമ്മേളനത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. ലഹരിവിപത്തിനെതിരെ ജനചേതനയെ ഉണർത്തുന്നതിൽ കെ.എസ്.എഫ്.ഇയുടെ പരിശ്രമങ്ങൾ ശ്ലാഘനീയമാണെന്ന് ആർ. ബിന്ദു പറഞ്ഞു. കെ.എസ്.എഫ്.ഇ. ഡയറക്ടർ ടി.നരേന്ദ്രൻ, തൃശൂർ മേഖല കാര്യാലയം മേധാവി ജോൺ ഡെന്നിസൺ, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ ബൈജു ആന്റണി, നിപുൺ ഇ.എൻ, കേശവകുമാർ സി, അനൂപ് ടി.ആർ എന്നിവർ പങ്കെടുത്തു.