മുരള്യ ഡെയറിക്ക് ടസ്കർ ‘ബ്രാൻഡ് ഒഫ് ദി ഇയർ’ പുരസ്‌കാരം

Tuesday 20 May 2025 12:41 AM IST

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ഡെയറി ബ്രാൻഡായ മുരള്യ ഡെയറിക്ക് ഇൻഡോ കോണ്ടിനെന്റൽ ട്രേഡ് ആൻഡ് എന്റർപ്രണർഷിപ്പ് പ്രൊമോഷൻ കൗൺസിലിന്റെ ടസ്കർ അവാർഡിൽ ‘ബ്രാൻഡ് ഒഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ചു. ഗുണമേന്മ, നൂതനാശയങ്ങൾ, ഉപഭോക്തൃ വിശ്വാസം എന്നിവയിലൂടെ ഡെയറി വ്യവസായത്തിന് നൽകിയ മികച്ച സംഭാവനകളെ അംഗീകരിച്ചാണ് പുരസ്‌കാരം. ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിലിൽ നിന്ന് മുരള്യ ഡെയറിയുടെ സി.ഇ.ഒ എസ്.കെ. മേനോൻ അവാർഡ് ഏറ്റുവാങ്ങി.

കേരളത്തിൽ ഡെയറി മേഖലയിൽ നിരവധി പുതുമകൾ ആദ്യമായി അവതരിപ്പിച്ചത് മുരള്യയാണ്. പെറ്റ് ബോട്ടിലുകളിൽ പാൽ, വിറ്റാമിൻ എ, ഡി എന്നിവ ചേർത്ത ഫോർട്ടിഫൈഡ് പാൽ, ലൈവ് കൾച്ചറുകളുള്ള പ്രോബയോട്ടിക് തൈര് എന്നിവ അവയിൽ ചിലതാണ്.