സുന്ദരിക്കുട്ടി ഫിനാലെ ഇന്ന്
Tuesday 20 May 2025 1:51 AM IST
കൊച്ചി: കുട്ടികളുടെ സൗന്ദര്യമത്സരമായ 'സുന്ദരിക്കുട്ടി' അഞ്ചാം എഡിഷൻ ഗ്രാൻഡ് ഫിനാലെ ഇന്ന് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ നടക്കും. രാവിലെ 11ന് തുടങ്ങുന്ന ഗ്രാൻഡ് ഫിനാലെയിൽ വിവിധ ഘട്ടങ്ങളിലായി തിരഞ്ഞെടുത്ത 40 ഫൈനലിസ്റ്റുകളാണ് പങ്കെടുക്കുന്നത്. നടി നേഹ സക്സേന, സലാം ബാപ്പു, സിജ്ജ റോസ്, ആൻ മരിയ തുടങ്ങിയവരാണ് വിധികർത്താക്കൾ. കഴിഞ്ഞ സീസണുകളിൽ പങ്കെടുത്ത 135 കുട്ടികൾ നിലവിൽ ചലച്ചിത്ര, ടിവി താരങ്ങളാണ്. സരേഷ് ബാബു പട്ടാമ്പിയാണ് ഇവന്റ് ഡയറക്ടർ. 5000ത്തോളം അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുത്ത 300 കുട്ടികളിൽ നിന്നാണ് ഗ്രാൻഡ് ഫിനാലെയ്ക്കായി 40 കുട്ടികളെ തിരഞ്ഞെടുത്തതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ റൊൺസൺ വിൻസന്റ്, കിസാർ ഹുസൈൻ, സരേഷ്ബാബു പട്ടാമ്പി, അഖില അവറാച്ചൻ, റീനു സെബാസ്റ്റ്യൻ,പോളി വടക്കൻ എന്നിവർപങ്കെടുത്തു.