'​പാംപ്ളാ​നി​യെ നീ​ക്ക​ണം"

Tuesday 20 May 2025 1:53 AM IST

കൊ​ച്ചി​:​ ​സി​റോ​മ​ല​ബാ​ർ​ ​സ​ഭാ​ ​സി​ന​ഡ് ​തീ​രു​മാ​നി​ച്ച​ ​ഏ​കീ​കൃ​ത​ ​കു​ർ​ബാ​ന​ ​ന​ട​പ്പാ​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​ജോ​സ​ഫ് ​പാ​ംപ്ളാ​നി​ ​സ്ഥാ​ന​മൊ​ഴി​യ​ണ​മെ​ന്ന് ​വ​ൺ​ ​ച​ർ​ച്ച് ​വ​ൺ​ ​കു​ർ​ബാ​ന​ ​മൂ​വ്മെ​ന്റ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ചു​മ​ത​ല​യേ​റ്റ് ​അ​ഞ്ച് ​മാ​സം​ ​ക​ഴി​ഞ്ഞി​ട്ടും​ ​സ​ഭ​യ്ക്ക് ​വേ​ണ്ടി​ ​പ്ര​വ​ർ​ത്തി​ക്കാ​ത്ത​ ​പാം​പ്ളാ​നി​യെ​ ​ചു​മ​ത​ല​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്ക​ണം.​ ​അ​തി​രൂ​പ​ത​യു​ടെ​ ​ഭ​ര​ണം​ ​സ്ഥി​രം​ ​സി​ന​ഡ് ​ഏ​റ്റെ​ടു​ക്ക​ണം.​ ​ഒ​രു​മാ​സ​ത്തി​ന​കം​ ​ഏ​കീ​കൃ​ത​ ​കു​ർ​ബാ​ന​യ്ക്ക് ​ന​ട​പ​ടി​ ​ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ​ ​സ​മ​രം​ ​ആ​രം​ഭി​ക്കാ​ൻ​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​അ​ഡ്വ.​ ​മ​ത്താ​യി​ ​മു​തി​രേ​ന്തി,​ ​ജോ​സ​ഫ് ​പി.​ ​എ​ബ്ര​ഹാം,​ ​ആ​ന്റ​ണി​ ​പു​തു​ശേ​രി,​ ​ടെ​ൻ​സ​ൻ​ ​പു​ളി​ക്ക​ൽ,​ ​വി​ൽ​സ​ൺ​ ​വ​ട​ക്കു​ഞ്ചേ​രി​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.