സൗദി കമ്പനി ഇൻഫോപാർക്കിൽ
Tuesday 20 May 2025 1:55 AM IST
കൊച്ചി: സൗദി അറേബ്യയിലെ സോഫ്റ്റ്വെയർ ഡെവലപ്പർ കമ്പനിയായ സി.എസ്.ഇയുടെ പങ്കാളിത്ത കമ്പനിയായ സി.എസ്.ഇ.ഐ.ഡി.സി ഇൻഫോപാർക്കിൽ പ്രവർത്തനം തുടങ്ങി. ജ്യോതിർമയ കെട്ടിടത്തിലെ ഓഫീസിന്റെ ഉദ്ഘാടനം സി.എസ്.ഇ റിയാദ് ചീഫ് ഫിനാൻഷ്യൽ അനലിസ്റ്റ് ഖ്ലൂദ് അൽദുഖൈൽ നിർവഹിച്ചു. ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ മുഖ്യാതിഥിയായി. ഓഫീസിൽ 20 ജീവനക്കാരുണ്ട്. സി. സെസ് അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മിഷണർ വിനീത വിജയൻ, സി.എസ്.ഇ റിയാദ് മുൻ ജി.എം എച്ച്. വിക്രമൻ, സി.ഡി.ഒ സന്തോഷ് തങ്കച്ചൻ, ഫിനാൻസ് മാനജേർ ഹുസൈഫ ഹുസൈൻ, സി.എസ്.ഇ.ഐ.ഡി.സി ഡയറക്ടർമാരായ അനിൽ സാമുവൽ, അഭിലാഷ് മാങ്ങാടൻ തുടങ്ങിയവർ പങ്കെടുത്തു.