കരിദിനം ആചരിച്ച് എൻ.ജി.ഒ. സംഘ്
Tuesday 20 May 2025 1:56 AM IST
കാക്കനാട്: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും കവർന്നെടുക്കുകയും ഇല്ലാതാക്കുകയും ചെയ്ത ഇടത് മുന്നണി സർക്കാരിന്റെ നാലാം വാർഷികത്തിൽ കരിദിനം ആചരിച്ച് കേരള എൻ. ജി. ഒ.സംഘ് പ്രധിഷേധം നടത്തി. കാക്കനാട് സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും എൻ.ജി.ഒ. സംഘ് വനിതാ സമിതി സംസ്ഥാന ജോയിന്റ് കൺവീനർ എൻ. വി. ശ്രീകല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.പി. പ്രസീദ് അദ്ധ്യക്ഷനായി. സംസ്ഥാന സമിതിയംഗം ടി.എസ് ശ്രീജേഷ്, ജില്ലാ സെക്രട്ടറി പി.എസ്. സുമേഷ്, ട്രഷറർ എ.ബി.നിശാന്ത് കുമാർ, കെ.ആർ. ഷിബി എന്നിവർ സംസാരിച്ചു.