പഞ്ചഗുസ്തിയിൽ ബബ്ളിക്ക് വെള്ളി
Tuesday 20 May 2025 1:56 AM IST
കൊച്ചി: ഡൽഹിയിൽ നടന്ന എഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ എറണാകുളം സെന്റ് ആൽബർട്സ് കോളേജ് വിദ്യാർത്ഥിനി ബബ്ളിക്ക് വെള്ളി. അണ്ടർ 60കിലോ സീനിയർ വനിതകളുടെ ലെഫ്റ്റ്ഹാൻഡ് വിഭാഗത്തിലാണ് നേട്ടം. മേയ് 3 മുതൽ 10 വരെ നടന്ന മത്സരത്തിൽ 15 രാജ്യങ്ങളിലെ കായികതാരങ്ങൾ പങ്കെടുത്തു. ജില്ലാ ആംറെസ്ലിംഗ് അസോസിയേഷനിൽ അംഗമായ ബബ്ളി പള്ളുരുത്തി കപ്പത്തോട്ടം സ്വദേശി രാജ്കുമാർ-ഗീതാരാജ് ദമ്പതികളുടെ മകളാണ്. ജില്ലാ, സംസ്ഥാന, ദേശീയതല മത്സരങ്ങളിൽ 15 സ്വർണമെഡലുകളും 10 വെള്ളിമെഡലുകളും രണ്ട് വെങ്കലമെഡലുകളും വാരിക്കൂട്ടിയിട്ടുണ്ട്. മൂന്നാംവർഷ ബി വോക്ഫിറ്റ്നെസ് മാനേജ്മെന്റ് ആൻഡ് പേഴ്സണൽ ട്രെയ്നിംഗ് വിദ്യാർഥിയാണ്. പ്രൊ പഞ്ചലീഗ് 2023 ഒന്നാംസീസണിൽ ബറോഡ ബാദ്ഷ ടീം അംഗമായിരുന്നു.