54 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും

Tuesday 20 May 2025 12:05 AM IST

തിരുവനന്തപുരം:വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ മീഡിയ മേക്കർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി, മൈക്രോബയോളജി,ന്യൂറോ സർജറി, കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ഫോർമാൻ, പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ,വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ 'ആയ' തുടങ്ങി 54 തസ്തികകളിലേക്ക് സംസ്ഥാന, ജില്ലാ തലങ്ങളിലായി ജനറൽ, സ്‌പെഷ്യൽ റിക്രൂട്ട്മെന്റ്, എൻ.സി.എ വിഭാഗങ്ങളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ് .സി യോഗം തീരുമാനിച്ചു .

അഭിമുഖം

പത്തനംതിട്ട ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (പട്ടികജാതി) (കാറ്റഗറി നമ്പർ 185/2024), മലപ്പുറം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഉറുദു) (കാറ്റഗറി നമ്പർ 217/2024) എന്നീ തസ്തികയിലേക്ക് അഭിമുഖം നടത്തും.

ചുരുക്കപട്ടിക

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ (കാറ്റഗറി നമ്പർ 639/2023) തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

പി.​എ​സ്.​സി​ ​അ​ഭി​മു​ഖം​ ​മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​ല്ലം,​ ​പാ​ല​ക്കാ​ട്,​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​പി.​എ​സ്.​സി​ ​ഓ​ഫീ​സു​ക​ളി​ൽ​ 28​ ​ന് ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​ഫു​ൾ​ടൈം​ ​ജൂ​നി​യ​ർ​ ​ലാം​ഗ്വേ​ജ് ​ടീ​ച്ച​ർ​ ​(​ഹി​ന്ദി​)​ ​ത​സ്തി​ക​യു​ടെ​യും​ ​ആ​ല​പ്പു​ഴ,​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ഓ​ഫീ​സി​ലും​ ​കോ​ഴി​ക്കോ​ട് ​മേ​ഖ​ലാ​ ​ഓ​ഫീ​സി​ലു​മാ​യി​ ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​പാ​ർ​ട്ട്‌​ടൈം​ ​ജൂ​നി​യ​ർ​ ​ലാം​ഗ്വേ​ജ് ​ടീ​ച്ച​ർ​ ​(​ഹി​ന്ദി​)​ ​ത​സ്തി​ക​യു​ടെ​യും​ ​അ​ഭി​മു​ഖം​ ​മാ​റ്റി​വ​ച്ചു.​ 29,​ 30​ ​തീ​യ​തി​ക​ളി​ലെ​ ​അ​ഭി​മു​ഖ​ത്തി​ന് ​മാ​റ്റ​മി​ല്ല.