മുല്ലപ്പെരിയാറിൽ മരം മുറിക്കൽ: തമിഴ്നാടിന്റെ അപേക്ഷയിൽ കേരളം രണ്ടാഴ്ചയ്‌ക്കകം തീരുമാനമെടുക്കണം

Tuesday 20 May 2025 12:09 AM IST

ന്യൂഡൽഹി : മുല്ലപ്പെരിയാറിനു സമീപത്തെ വനമേഖലയിലെ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് നൽകിയ അപേക്ഷയിൽ കേരളം രണ്ടാഴ്ചയ്‌ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. പ്രധാന അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാമിലെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

കേരളത്തിന്റെ ശുപാർശ ലഭിച്ചശേഷം കേന്ദ്രസർക്കാർ മൂന്നാഴ്ചയ്‌ക്കകം തീരുമാനമെടുക്കണം. മരം മുറിക്കുള്ള അന്തിമാനുമതി നൽകേണ്ടത് കേന്ദ്രമാണ്. മേഖലയിലെ 23 മരങ്ങൾ മുറിക്കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. പഴയ അപേക്ഷ കേരളം തള്ളിയതോടെ ഇക്കഴിഞ്ഞ മേയ് 14ന് പുതിയത് നൽകിയിരുന്നു. തീരുമാനമെടുക്കാൻ 35 ദിവസം സമയമുണ്ടെന്ന് കേരളം വാദിച്ചെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. മരങ്ങൾ മുറിക്കണമെങ്കിൽ കേന്ദ്രസർക്കാരിന് പുതിയ അപേക്ഷ നൽകണമെന്നും, തമിഴ്നാട് മുൻപ് നൽകിയ അപേക്ഷ പര്യാപ്‌തമല്ലെന്നും സംസ്ഥാന സർക്കാർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അടക്കം ഉന്നയിച്ചുള്ള ഹർജികൾക്കൊപ്പമാണ് തമിഴ്നാടിന്റെ ഹർജിയും സുപ്രീംകോടതി പരിഗണിച്ചത്.

റോഡ് അറ്റകുറ്റ

പണിക്കും അനുമതി

ഡാമിലെ നവീകരണ പ്രവർത്തനങ്ങൾക്കായി തൊഴിലാളികളെയും ഉപകരണങ്ങളും കൊണ്ടുപോകാൻ റോഡ് അറ്റകുറ്റപണിക്കും, പെരിയാറിൽ നിരീക്ഷണത്തിന് പുതിയ ബോട്ട് അനുവദിക്കുന്നതിനും കോടതി അനുമതി നൽകി. കേരളം റോഡ് നിർമ്മിക്കണം. തമിഴ്നാട് ചെലവ് വഹിക്കണം. നാലാഴ്ച സമയമാണ് ഇതിന് അനുവദിച്ചത്. അറ്റകുറ്റപണിക്ക് കേരളം സഹകരിക്കുന്നില്ലെന്ന് തമിഴ്നാട് പരാതി ആവർത്തിച്ചപ്പോൾ കേരളവും ശക്തമായ വാദമുഖങ്ങളിലേക്ക് കടക്കാനൊരുങ്ങി. ഇതോടെ, രാഷ്ട്രീയ വാദം കേൾക്കില്ലന്ന് സുപ്രീംകോടതി നിലപാടെടുത്തു.

കേ​ര​ള​ത്തി​ന് ​തി​രി​ച്ച​ടി അ​ല്ലെ​ന്ന് ​മ​ന്ത്രി​ ​റോ​ഷി

തൊ​ടു​പു​ഴ​:​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​പ്ര​ശ്ന​ത്തി​ലു​ള്ള​ ​സു​പ്രീം​ ​കോ​ട​തി​ ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​കേ​ര​ള​ത്തി​ന് ​തി​രി​ച്ച​ടി​യ​ല്ലെ​ന്ന് ​മ​ന്ത്രി​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു. ഡാ​മി​ന്റെ​ ​അ​നു​ബ​ന്ധ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഒ​രു​ക്കു​ന്ന​താ​ണ് ​കോ​ട​തി​ ​പ​രി​ഗ​ണി​ച്ച​ത്.​ ​പു​തിയ ഡാ​മെ​ന്ന​ ​ആ​ശ​യ​ത്തി​ൽ​ ​കേ​ര​ളം​ ​ഇ​പ്പോ​ഴും​ ​ഉ​റ​ച്ച് ​നി​ൽ​ക്കു​ക​യാ​ണ്.​ ​ത​മി​ഴ്നാ​ടി​ന് ​ആ​വ​ശ്യ​മാ​യ​ ​ജ​ല​വും​ ​ഉ​റ​പ്പാ​ക്കും.​ ​മ​രം​മു​റി​ ​കാ​ര്യ​ത്തി​ൽ​ ​അ​ന്തി​മ​ ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് ​കേ​ന്ദ്ര​ ​വ​നം​ ​പ​രി​സ്ഥി​തി​ ​മ​ന്ത്രാ​ല​യ​മാ​ണ്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​അ​റി​യി​ക്കും.​ ​വ​ന്യ​ജീ​വി​ ​സ​ങ്കേ​ത​മാ​യ​തി​നാ​ൽ​ ​ഡാ​മി​ലേ​ക്കു​ള്ള​ ​റോ​ഡി​ന്റെ​ ​നി​ർ​മ്മാ​ണം​ ​പ​രി​സ്ഥി​തി​ ​സൗ​ഹാ​ർ​ദ​പ​ര​മാ​യേ​ ​ന​ട​ക്കൂ.​ ​ബി.​എം.​ബി.​സി​ ​നി​ല​വാ​ര​ത്തി​ൽ​ ​റോ​ഡ് ​നി​ർ​മ്മി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.