പ്ളസ് വൺ പ്രവേശനം: അപേക്ഷ ഇന്നുവരെ

Tuesday 20 May 2025 12:00 AM IST

തിരുവനന്തപുരം: ഹയർ സെക്കൻഡറി/വി.എച്ച്.എസ്.ഇ ഒന്നാംവർഷ പ്രവേശനത്തിന്

അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇന്ന് വൈകിട്ട് അഞ്ചിന് അവസാനിക്കും. പ്ലസ് വണിൽ ഇതുവരെ അപേക്ഷിച്ചത് 4,44,112 പേർ. ഏറ്റവും കൂടുതൽ അപേക്ഷകർ മലപ്പുറത്ത്- 77,921. കുറവ് വയനാട്ടിൽ 11,574. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഇന്നലെ വൈകിട്ട് നാലു വരെ അപേക്ഷിച്ചത് 42,150 പേർ. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണവും ഇന്ന് അവസാനിക്കും. 24ന് ട്രയൽ അലോട്ട്‌മെന്റ്. ജൂൺ രണ്ടിന് ആദ്യ അലോട്ട്‌മെന്റ്. മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം നടത്തും. ജൂൺ 18ന് ക്ലാസുകൾ ആരംഭിക്കും. അപേക്ഷ നൽകാനുള്ള വെബ്‌സൈറ്റ് : www.hscap.kerala.gov.in