സിസ തോമസിന്റെ ആനുകൂല്യം തടയൽ: വിശദീകരണം തേടി

Tuesday 20 May 2025 12:00 AM IST

കൊച്ചി: ഡോ. സിസ തോമസിന്റെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ തട‌ഞ്ഞുവച്ചതിൽ ഹൈക്കോടതി ഡിവിഷൻബെഞ്ച് സർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികളുടെ വിശദീകരണം തേടി. 21ന് മറുപടി സമർപ്പിക്കാനാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ജോൺസൺ ജോണും ഉൾപ്പെട്ട ബെഞ്ചിന്റെ നിർദ്ദേശം. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടും ആനുകൂല്യങ്ങൾ അനുവദിക്കുന്നില്ലെന്നാരോപിച്ച് ഡോ. സിസ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിക്കാരിക്കെതിരെ അച്ചടക്കനടപടി നിലനിൽക്കുന്നുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ പദവിയിലിരിക്കേയാണ് സിസ തോമസ് വിരമിച്ചത്. അതിന് ശേഷമാണ് ചാൻസലറുടെ നിർദ്ദേശപ്രകാരം ഡിജിറ്റൽ സർവകലാശാലയിൽ ചുമതലയേറ്റത്.

​ ​സാ​ങ്കേ​തി​ക​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​വി.​സി​:.... ഡോ.​ ​ശി​വ​പ്ര​സാ​ദി​ന്റെ നി​യ​മ​നം​ ​നി​യ​മ​പ​ര​മ​ല്ല

കൊ​ച്ചി​:​ ​എ.​പി.​ജെ.​ ​അ​ബ്ദു​ൽ​ക​ലാം​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​താ​ത്കാ​ലി​ക​ ​വൈ​സ് ​ചാ​ൻ​സ​ല​റാ​യ​ ​ഡോ.​ ​കെ.​ ​ശി​വ​പ്ര​സാ​ദി​ന്റെ​ ​നി​യ​മി​ച്ച​ ​ചാ​ൻ​സ​ല​ർ​ ​കൂ​ടി​യാ​യ​ ​ഗ​വ​ർ​ണ​റു​ടെ​ ​ന​ട​പ​ടി​ ​നി​യ​മ​പ​ര​മ​ല്ലെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​എ​ന്നാ​ൽ​ ​ശി​വ​പ്ര​സാ​ദി​ന്റെ​ ​കാ​ലാ​വ​ധി​ 27​ന് ​പൂ​ർ​ത്തി​യാ​കു​മെ​ന്ന​തി​നാ​ൽ​ ​അ​തു​വ​രെ​ ​തു​ട​രാം.​ ​അ​ടി​ക്ക​ടി​ ​വി.​സി​യെ​ ​മാ​റ്റു​ന്ന​ത് ​സ​ർ​വ​ക​ലാ​ശാ​ല​ക്കും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​ദോ​ഷ​മാ​കു​മെ​ന്ന് ​വി​ല​യി​രു​ത്തി​യാ​ണ് ​തു​ട​രാ​ൻ​ ​അ​നു​വ​ദി​ച്ച​ത്.​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​ഗ​വ​ർ​ണ​റാ​യി​രു​ന്ന​പ്പോ​ഴാ​യി​രു​ന്നു​ ​നി​യ​മ​നം. സ​ർ​ക്കാ​രി​ന്റെ​ ​ശു​പാ​ർ​ശ​യി​ല്ലാ​ത്ത​ ​നി​യ​മ​നം​ ​തെ​റ്റാ​ണെ​ന്ന് ​ജ​സ്റ്റി​സ് ​പി.​ ​ഗോ​പി​നാ​ഥ് ​വ്യ​ക്ത​മാ​ക്കി.​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​തീ​ർ​പ്പാ​ക്കി​യാ​ണ് ​ഉ​ത്ത​ര​വ്.​ ​സ​ർ​ക്കാ​ർ​ ​ശു​പാ​ർ​ശ​ ​ചെ​യ്യു​ന്ന​ ​യു.​ജി.​സി​ ​യോ​ഗ്യ​ത​യു​ള്ള​ ​ആ​ളെ​യാ​ണ് ​താ​ത്കാ​ലി​ക​ ​വി.​സി​യാ​യി​ ​നി​യ​മി​ക്കേ​ണ്ട​തെ​ന്ന് ​സാ​ങ്കേ​തി​ക​ ​സ​ർ​ക​ലാ​ശാ​ല​ ​നി​യ​മ​ത്തി​ലെ​ ​വ​കു​പ്പ് 13​ ​(7​)​ ​വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.​ ​ചാ​ൻ​സ​ല​റു​ടെ​ 2024​ ​ന​വം​ബ​ർ​ 27​ലെ​ ​വി​ജ്ഞാ​പ​നം​ ​ഇ​തി​ന് ​വി​രു​ദ്ധ​മാ​ണെ​ന്ന​ ​സ​ർ​ക്കാ​ർ​ ​വാ​ദം​ ​കോ​ട​തി​ ​അം​ഗീ​ക​രി​ച്ചു.​ ​സ​ർ​ക്കാ​ർ​ ​ശു​പാ​ർ​ശ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​താ​ത്കാ​ലി​ക​ ​വി.​സി​യെ​ ​നി​യ​മി​ക്കേ​ണ്ട​തെ​ന്ന​ത് ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​നേ​ര​ത്തേ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​സ്ഥി​രം​ ​വി.​സി​യെ​ ​നി​യ​മി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ ​തു​ട​ങ്ങാ​നും​ ​കോ​ട​തി​ ​സ​ർ​ക്കാ​രി​നോ​ട് ​നി​ർ​ദ്ദേ​ശി​ച്ചു.