ഹയർ സെക്കൻഡറി അദ്ധ്യാപക പുനർവിന്യാസം: കെ.എ.ടി ഉത്തരവിന് സ്റ്റേ  

Tuesday 20 May 2025 12:00 AM IST

കൊച്ചി: സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ അദ്ധ്യാപക പുനർവിന്യാസം റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

2023-24 ലെ കുട്ടികളുടെ കണക്കനുസരിച്ച് അധികമെന്ന് കണക്കാക്കി 300 ലധികം അദ്ധ്യാപകരെ സ്ഥലംമാറ്റിയത് റദ്ദാക്കിയ ഉത്തരവിനാണ് സ്റ്റേ. സർക്കാർ നൽകിയ ഹർജിയിൽ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റേതാണ് നടപടി.

31 അദ്ധ്യാപകർ നൽകിയ ഹ‌ർജിയിൽ ഏപ്രിൽ 30നായിരുന്നു ട്രൈബ്യൂണലിന്റെ ഉത്തരവ്. അവരെ നിലവിലെ സ്ഥലത്ത് തുടരാൻ അനുവദിക്കണമെന്നും പൊതുസ്ഥലംമാറ്റത്തിന് പരിഗണിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വിഷയം 22 ന് വീണ്ടും പരിഗണിക്കും.

അ​ദ്ധ്യാ​പ​ക​ ​സ്ഥ​ലം​മാ​റ്റം​ ​സ​മ​യ​ബ​ന്ധി​ത​മാ​യി
പൂ​ർ​ത്തി​യാ​കും​:​ ​മ​ന്ത്രിശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​അ​ദ്ധ്യാ​പ​ക​ ​സ്ഥ​ലം​മാ​റ്റ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​ര​ള​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ട്രി​ബ്യൂ​ണ​ലി​ന്റെ​ ​ഉ​ത്ത​ര​വ് ​ഹൈ​ക്കോ​ട​തി​ ​സ്റ്രേ​ ​ചെ​യ്ത​തോ​ടെ​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​സ്ഥ​ലം​മാ​റ്റ​ ​പ്ര​ക്രി​യ​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​പൂ​ർ​ത്തി​യാ​കു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി.​ ​ഇ​ന്ന് ​മു​ത​ൽ​ ​പ്രൊ​വി​ഷ​ണ​ൽ​ ​ലി​സ്റ്റ് ​കൈ​റ്റ് ​ട്രാ​ൻ​സ്ഫ​ർ​ ​പോ​ർ​ട്ട​ലി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.
ഹൈ​ക്കോ​ട​തി​ ​വി​ധി​ ​സ്വാ​ഗ​തം​ ​ചെ​യ്ത​ ​മ​ന്ത്രി
ജ​ന​റ​ൽ​ ​ട്രാ​ൻ​സ്ഫ​ർ​ ​പ്ര​ക്രി​യ​ ​അ​ട്ടി​മ​റി​ക്കാ​നു​ള്ള​ ​നി​ക്ഷി​പ്ത​താ​ത്പ​ര്യ​ക്കാ​രു​ടെ​ ​ശ്ര​മ​ങ്ങ​ളെ​ ​ശ​ക്ത​മാ​യി​ ​നേ​രി​ടാ​ൻ​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.
സ​ർ​ക്കാ​ർ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളു​ക​ളി​ലെ​ 2023​-​ 24​ ​ലെ​ ​കു​ട്ടി​ക​ളു​ടെ​ ​ക​ണ​ക്ക​നു​സ​രി​ച്ച് ​അ​ധി​ക​മെ​ന്ന് ​ക​ണ​ക്കാ​ക്കി​യ​ ​മു​ന്നൂ​റി​ല​ധി​കം​ ​അ​ദ്ധ്യാ​പ​ക​രെ​ ​സ്ഥ​ലം​മാ​റ്റി​യ​ ​ന​ട​പ​ടി​യാ​ണ് ​അ​ഡ്‌​മി​നി​സ്ട്രേ​റ്രീ​വ് ​ട്രി​ബ്യൂ​ണ​ൽ​ ​റ​ദ്ദാ​ക്കി​യ​ത്.​ ​ഈ​ ​വി​ധി​യാ​ണ് ​ഇ​പ്പോ​ൾ​ ​ഹൈ​ക്കോ​ട​തി​ ​സ്റ്റേ​ ​ചെ​യ്ത​ത്.​ ​കു​ട്ടി​ക​ൾ​ ​കു​റ​വെ​ന്ന​ ​പേ​രി​ൽ​ ​അ​ദ്ധ്യാ​പ​ക​രെ​ ​സ്ഥ​ലം​മാ​റ്റി​ ​മാ​ർ​ച്ച് 11​ ​ന് ​പു​റ​പ്പെ​ടു​വി​ച്ച​ ​ഉ​ത്ത​ര​വി​നെ​തി​രെ​ ​അ​ദ്ധ്യാ​പ​ക​ർ​ ​ഫ​യ​ൽ​ ​ചെ​യ്ത​ ​ഹ​ർ​ജി​ക​ളി​ലാ​യി​രു​ന്നു​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ട്രി​ബ്യൂ​ണ​ലി​ന്റെ​ ​വി​ധി.

എ​യ്ഡ​ഡ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​ഒ.​ബി.​സി​ ​സം​വ​ര​ണം​ ​ന​ട​പ്പാ​ക്ക​ണം​ ​:​വി​ശ്വ​ക​ർ​മ്മ​ ​ഐ​ക്യ​വേ​ദി


തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​ ​സ്‌​കൂ​ളു​ക​ൾ​ക്കൊ​പ്പം​ ​എ​യ്ഡ​ഡ്,​ ​അ​ൺ​ ​എ​യ്ഡ​ഡ് ​സ്‌​കൂ​ളു​ക​ളി​ലും​ ​ഒ.​ബി.​സി​ ​സം​വ​ര​ണം​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്ന​ ​നി​യ​മം​ ​നി​ല​നി​ൽ​ക്കെ​ ​അ​തി​നെ​ ​കാ​റ്റി​ൽ​ ​പ​റ​ത്തി​യാ​ണ് ​പ​ല​ ​എ​യ്ഡ​ഡ് ​സ്‌​കൂ​ളു​ക​ളും​ ​അ​ഡ്മി​ഷ​ൻ​ ​ന​ട​ത്തു​ന്ന​തെ​ന്ന് ​വി​ശ്വ​ക​ർ​മ​ ​ഐ​ക്യ​വേ​ദി​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ബി​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​കേ​ര​ള​ത്തി​ലെ​ 845​ ​എ​യ്ഡ​ഡ് ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​മാ​ത്രം​ 19,​​4845​ ​സീ​റ്റു​ക​ളു​ണ്ട്.​ ​അ​തി​ൽ​ 28​%​ ​മാ​ണ് ​എ​ല്ലാ​ ​ഒ.​ബി.​സി​ ​വി​ഭാ​ഗ​ത്തി​നു​മാ​യു​ള്ള​ത്.
54557​ ​ഒ.​ബി.​സി​ ​കു​ട്ടി​ക​ൾ​ക്ക് ​ഇ​ത​നു​സ​രി​ച്ച് ​അ​ഡ്മി​ഷ​ൻ​ ​കി​ട്ടേ​ണ്ട​തു​ണ്ട്.
സ്വ​ന്ത​മാ​യി​ ​സ്‌​കൂ​ളു​ക​ളും​ ​കോ​ളേ​ജു​ക​ളും​ ​ഇ​ല്ലാ​ത്ത​ ​വി​ശ്വ​ക​ർ​മ്മ​ ​സ​മൂ​ഹ​ത്തെ​യാ​ണ് ​ഇ​ത് ​ഏ​റ്റ​വും​ ​അ​ധി​കം​ ​ബാ​ധി​ക്കു​ന്ന​ത്.​ 2​ശ​ത​മാ​നം​ ​മാ​ത്രം​ ​സം​വ​ര​ണ​മു​ള്ള​ ​വി​ശ്വ​ക​ർ​മ്മ​ ​സ​മു​ദാ​യ​ത്തി​ന് ​ഇ​തി​ൽ​ 3897​ ​കു​ട്ടി​ക​ൾ​ക്ക് ​അ​ഡ്മി​ഷ​ൻ​ ​കി​ട്ടേ​ണ്ട​തു​ണ്ട്.​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​മാ​ർ​ക്ക് ​നേ​ടു​ന്ന​ ​വി​ശ്വ​ക​ർ​മ്മ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പോ​ലും​ ​ഇ​ഷ്ട​പ്പെ​ട്ട​ ​സ​യ​ൻ​സ് ​ഗ്രൂ​പ്പും​ ​മ​റ്റും​ ​കി​ട്ടാ​തെ​ ​വ​രു​ന്നു.​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​യും​ ​വ​കു​പ്പും​ ​ഈ​ ​അ​നീ​തി​ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​വ​ശ്യ​പ്പെ​ട്ടു.