ഇടവമാസ ചതയദിനം നാളെ
Tuesday 20 May 2025 4:40 AM IST
ശിവഗിരി : ഇടവമാസ ചതയ ദിനത്തോടനുബന്ധിച്ച് നാളെ ശിവഗിരിയിൽ ഭക്തരുടെ വിശേഷാൽ പ്രാർത്ഥനകളും വഴിപാട് സമർപ്പണവും ഉണ്ടായിരിക്കും. ഗുരുപൂജയിലും മഹാഗുരുപൂജയിലും പതിവിലേറെപ്പേർ പങ്കെടുക്കും. വിവിധ ജില്ലകളിൽ നിന്നും സംഘമായി എത്തിച്ചേരുന്ന ഭക്തരും സംഘടനകളും ശാരദാമഠം, വൈദിക മഠം, മഹാസമാധി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സമൂഹ പ്രാർത്ഥനകൾ നടത്തും. എസ്.എൻ.ഡി.പി യോഗം ശാഖകളിൽ നിന്നും വനിതാ സംഘം കുടുംബയൂണിറ്റുകളും ഗുരുധർമ്മ പ്രചരണസഭയുടെയും മാതൃസഭയുടെയും പ്രവർത്തകരും പ്രാർത്ഥനയ്ക്കായി പതിവുപോലെ എത്തിച്ചേരും. ഗുരുപൂജാ പ്രസാദം അനുഭവിച്ചായിരിക്കും മടക്കം.