ദളിത് യുവതിയെ കള്ളിയാക്കി കസ്റ്റഡി  പീഡനം, പേരൂർക്കട  എസ്.ഐയ്ക്ക്  സസ്പെൻഷൻ

Tuesday 20 May 2025 4:09 AM IST

21 മണിക്കൂർ ദാഹജലംപോലും നൽകാതെ പട്ടിണിക്കിട്ടു പുരുഷ പൊലീസിനു മുന്നിൽ വസ്ത്രാക്ഷേപം നടത്തി പൊലീസുകാർക്കെതിരെ കൂട്ടനടപടി വരും

തി​രു​വ​ന​ന്ത​പു​രം​:​ ​നി​ര​പ​രാ​ധി​യാ​യ​ ​ദ​ളി​ത് ​യു​വ​തി​യെ​ ​ഇ​രു​ട്ടി​വെ​ളു​ക്കു​വോ​ളം​ ​പൊ​ലീ​സ് ​മാ​ന​സി​ക​മാ​യി​ ​പീ​ഡി​പ്പി​ക്കു​ക​യും​ ​ദാ​ഹ​ജ​ലം​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​ടോയ‌്ലെറ്റി​ലെ വെ​ള്ളം​ ​കു​ടി​ക്കാ​ൻ​ ​പ​റ​യു​ക​യും​ ​ചെ​യ്ത​ ​സം​ഭ​വം​ ​പു​റം​ലോ​കം​ ​അ​റി​ഞ്ഞ​തോ​ടെ​ ​സ​ർ​ക്കാ​ർ​ ​അ​ന​ങ്ങി.​ ​പേ​രൂ​ർ​ക്ക​ട​ ​സ്റ്റേ​ഷ​നി​ലെ​ ​എ​സ്.​ഐ​ ​എ​സ്.​ജി.​പ്ര​സാ​ദി​ന് ​സ​സ്പെ​ൻ​ഷ​ൻ. കു​ട​പ്പ​ന​ക്കു​ന്നി​ൽ​ ​ജോ​ലി​ക്കു​ ​പോ​യി​രു​ന്ന​ ​വീ​ട്ടി​ലെ​ ​മാ​ല​ ​കാ​ണാ​താ​യ​ ​സം​ഭ​വ​ത്തി​ലാ​ണ് ​ദ​ളി​ത് ​യു​വ​തി​ ​ആ​ർ.​ബി​ന്ദു​ ​(39) കി​രാ​ത​ ​ന​ട​പ​ടി​ക​ൾ​ക്ക് ​ഇ​ര​യാ​യ​ത്.​ ​ക​റു​ത്തി​രു​ന്നാ​ൽ​ ​ക​ള്ളി​യാ​വു​മെ​ന്ന​ ​വ​ർ​ണ​വെ​റി​ക്ക് ​ഇ​ര​യാ​വു​ക​യാ​യി​രു​ന്നു​ ​താ​നെ​ന്നാ​ണ് ​ബി​ന്ദു​വി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ. കാ​ണാ​ൻ​ ​ക​ള്ളി​യെ​പ്പോ​ലെ​യു​ണ്ടെ​ന്നും​ ​ക​ള്ളി​ത​ന്നെ​യെ​ന്നും​ ​ആ​ക്രോ​ശി​ച്ച​ ​സി.​ഐ.​ ​ആ​ർ.​ശി​വ​കു​മാ​റി​നെ​യും​ ​സ്റ്റേ​ഷ​നി​ലെ​ ​മ​റ്റു​ ​പൊ​ലീ​സു​കാ​രെ​യും​ ​മാ​റ്റും.​ ​നാ​ലു​പേ​ർ​ക്കെ​തി​രെ​ ​കൂ​ടി​ ​ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും. 27​ ​ദി​വ​സം​ ​മു​മ്പ് ​ന​ട​ന്ന​ ​സം​ഭ​വം​ ​ഉ​ന്ന​ത​രെ​ ​അ​റി​യി​ച്ചി​ട്ടും​ ​മൂ​ടി​വ​ച്ചെ​ന്ന​ ​ആ​ക്ഷേ​പം​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​നെ​തി​രെ​യും​ ​ഉ​യ​ർ​ന്നു.​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​ശ​ശി​ക്ക് ​ന​ൽ​കി​യ​ ​പ​രാ​തി​ ​വാ​യി​ച്ചു​പോലും ​നോ​ക്കി​യി​ല്ലെ​ന്ന് ​യു​വ​തി​ ​ആ​രോ​പി​ച്ചു.​ ​ശ​ശി​ ​അ​തു​ ​നി​ഷേ​ധി​ച്ചു.​സം​ഭ​വം​ ​ഇ​ന്ന​ലെ​ ​യു​വ​തി​ ​വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ​സ​ർ​ക്കാ​ർ​ ​ഉ​ണ​ർ​ന്ന​ത്. പ​രാ​തി​ക്കാ​രി​യാ​യ​ ​ഓ​മ​നാ​ ഡാ​നി​യേ​ലി​ന്റെ​ ​വീ​ട്ടി​ൽ​നി​ന്നു​ത​ന്നെ​ 18​ഗ്രാ​മി​ന്റെ​ ​മാ​ല​കി​ട്ടി​യി​ട്ടും​ ​എ​ഫ്.​ ​ഐ.​ആ​ർ​ ​റ​ദ്ദാ​ക്കാ​നു​ള്ള​ ​സാ​മാ​ന്യ​നീ​തി​പോലും ​ ​യു​വ​തി​യോ​ട് ​കാ​ണി​ച്ചി​ല്ല.​ ​ഇ​ന്ന​ലെ​യാ​ണ് ​അ​തി​നു​ള്ള​ ​ന​ട​പ​ടി​ ​തു​ട​ങ്ങി​യ​ത്.​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​കേ​സെ​ടു​ത്തു.​ ​പൊ​ലീ​സ് ​കംപ്ളയി​ന്റ് ​അ​തോ​റി​ട്ടി​യും​ ​അ​ന്വേ​ഷി​ക്കും. സി.​സി ​ടി​വി​ ​ വീ​ഡി​യോ,​ ​ഓ​ഡി​യോ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ശേ​ഷ​മാ​വും​ ​പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ​ ​കൂ​ട്ട​ ​ന​ട​പ​ടി.​ ​ഇ​തി​നാ​യി​ ​ക​ന്റോ​ൺ​മെ​ന്റ് ​അ​സി.​ക​മ്മി​ഷ​ണ​റെ​യും​ ​വ​കു​പ്പു​ത​ല​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ശം​ഖും​മു​ഖം​ ​അ​സി.​ക​മ്മി​ഷ​ണ​റെ​യും​ ​നി​യോ​ഗി​ച്ച​താ​യി​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​തോം​സ​ൺ​ ​ജോ​സ് ​'​കേ​ര​ള​കൗ​മു​ദി​"​യോ​ട് ​പ​റ​ഞ്ഞു.

21 മണിക്കൂർ നീണ്ട പീഡനം

ഏ​പ്രി​ൽ19​നാ​ണ് ​മാ​ല​കാ​ണാ​താ​യ​ത്.​ 23​ന് ​പ​രാ​തി​ ​ന​ൽ​കി.​ ​വൈ​കി​ട്ട് ​നാ​ലി​ന് ​അ​മ്പ​ല​മു​ക്കി​ലെ​ ​ബ​സ്‌​സ്റ്റോ​പ്പി​ൽ​ ​വീ​ട്ടി​ലേ​ക്ക് ​പോ​വാ​ൻ​നി​ന്ന​ ​ബി​ന്ദു​വി​നെ​ ​ഫോ​ണി​ൽ​വി​ളി​ച്ച് ​പേ​രൂ​ർ​ക്ക​ട​ ​സ്റ്റേ​ഷ​നി​ൽ​ ​എ​ത്താ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു. ചെ​ന്ന​പ്പോ​ൾ​ത​ന്നെ​ ​'​മാ​ല​ ​എ​വി​ടെ​യെ​ടീ​" ​എ​ന്നാ​ക്രോ​ശി​ച്ച് ​എ​സ്.​ഐ​ ​പ്ര​സാ​ദ് ​തെ​റി​വി​ളി​തു​ട​ങ്ങി​യെ​ന്ന് ​ബി​ന്ദു​ ​പ​റ​ഞ്ഞു.​ ​'​ഇ​വ​ളെ​യൊ​ന്ന് ​ശ​രി​ക്ക് ​ചോ​ദ്യം​ചെ​യ്യ്"​ ​എ​ന്നു​പ​റ​ഞ്ഞ് ​മ​റ്റൊ​രു​മു​റി​യി​ലേ​ക്ക് ​മാ​റ്റി​ .​ര​ണ്ടു​ ​വ​നി​ത​ക​ള​ട​ക്കം​ ​നാ​ല് ​പൊ​ലീ​സു​കാ​ർ​ ​കൂ​ട്ട​മാ​യി​ ​തെ​റി​വി​ളി​ച്ചു.​ ​പ​ല​വ​ട്ടം​ ​കൈ​യോ​ങ്ങി.​ ​ക​ര​ഞ്ഞു​ ​കാ​ലു​പി​ടി​ച്ചി​ട്ടും​ ​കേ​ട്ടി​ല്ല.​ ​പീ​ഡ​നം​ ​സ​ഹി​ക്കാ​നാ​വാ​തെ​ ​ത​ള​ർ​ന്നു​വീ​ണു​പോ​യി. ബി​ന്ദു​ ​എ​വി​ടെ​യെ​ന്ന​റി​യാ​തെ​ ​ഭ​ർ​ത്താ​വും​ ​മ​ക്ക​ളും​ ​മാ​റി​മാ​റി​ ​വി​ളി​ക്കു​മ്പോ​ഴും​ ​ഫോ​ണെ​ടു​ക്കാ​ൻ​ ​അ​നു​വ​ദി​ച്ചി​ല്ല.​ ​ഫോ​ൺ​പി​ടി​ച്ചു​വാ​ങ്ങി.​ ​പു​രു​ഷ​പൊ​ലീ​സു​കാ​ർ​ ​തൊ​ട്ട​ടു​ത്തു​നി​ൽ​ക്കെ,​ ​വ​നി​താ​പൊ​ലീ​സ് ​വ​സ്ത്ര​മ​ഴി​ച്ചു​പ​രി​ശോ​ധി​ച്ചു.​ ​രാ​ത്രി​ ​ഒ​മ്പ​തോ​ടെ​ ​വീ​ട്ടി​ലെ​ത്തി​ച്ച് ​അ​രി​ച്ചു​പെ​റു​ക്കി​യി​ട്ടും​ ​മാ​ല​കി​ട്ടി​യി​ല്ല.​ ​അ​പ്പോ​ഴാ​ണ് ​വീ​ട്ടു​കാ​ർ​ ​വി​വ​ര​മ​റി​ഞ്ഞ​ത്.

മാല കിട്ടിയത് മറച്ചുവച്ചു

#24ന് രാവിലെ ഒമ്പതോടെ ഓമനയും മകളും സ്റ്റേഷനിലെത്തി മാല കിട്ടിയെന്നറിയിച്ചു. പതിനൊന്നരയോടെ എസ്.ഐ.പ്രസാദ് ബിന്ദുവിനെ മുറിയിലേക്ക് വിളിപ്പിച്ചു. പെൺമക്കളെയോർത്ത് പരാതി പിൻവലിക്കുകയാണെന്ന് ഓമന പറഞ്ഞു. മൂന്നുദിവസം ജോലിചെയ്തതിന്റെ പണം നൽകി. എന്നിട്ടും സ്വർണംകിട്ടിയെന്ന് പറഞ്ഞില്ല.

# ഭർത്താവ്, പരിചയക്കാരനായ മറ്റൊരു പൊലീസുകാരനെ വിളിച്ചപ്പോഴാണ് സ്വർണംകിട്ടിയതായി അറിഞ്ഞത്. ഫോൺ നൽകാനും പൊലീസ് തയ്യാറായില്ല. ബിന്ദു വാശിപിടിച്ചതോടെ ഉച്ചയ്ക്ക് ഒരുമണിയോടെ ഫോൺനൽകി ' പരാതിയുമായി എങ്ങും പോവരുതെന്ന' ഉപദേശത്തോടെ വിട്ടയയ്ക്കുകയായിരുന്നു. സി.പി.എം അനുഭാവികളാണ് ബിന്ദുവും കുടുംബവും.

''രാത്രിയിൽ വനിതയെ അനാവശ്യമായി കസ്റ്റഡിയിൽ വച്ചതാണ് ഗുരുതരം. സി.സി.ടി.വി പരിശോധിച്ചശേഷം തുടർനടപടികളുണ്ടാവും''

എസ്.ശ്യാംസുന്ദർ,

ഐ.ജി, ദക്ഷിണമേഖല

''ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു. മക്കളെയോർത്താണ് ചെയ്യാതിരുന്നത്. സത്യം തെളിയിക്കാൻ ജീവിച്ചിരിക്കണമെന്ന് തോന്നി. പീഡിപ്പിച്ച പൊലീസുകാരെ പിരിച്ചുവിടണം. കള്ളപ്പരാതി നൽകിയവർക്കും ശിക്ഷകിട്ടണം. ഇനിയൊരു സ്ത്രീയ്ക്കും ഇങ്ങനെയുണ്ടാവരുത്.''

-ബിന്ദു