അ​നു​സ്​മ​ര​ണ സ​മ്മേ​ള​നം

Tuesday 20 May 2025 12:13 AM IST

പ​ത്ത​നം​തി​ട്ട : മുൻ മു​ഖ്യ​മ​ന്ത്രിയും സി.പി.എം നേതാവുമായ ഇ.കെ.നാ​യ​നാ​രു​ടെ 21​ാം ച​ര​മ​വാർ​ഷികത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ നടന്ന അ​നു​സ്​മ​ര​ണ സ​മ്മേ​ള​നം സി.പി.എം ജി​ല്ലാസെ​ക്ര​ട്ട​റി രാ​ജു എ​ബ്ര​ഹാം ഉദ്ഘാടനം ചെ​യ്​തു. ഡി.സി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​ലിം പി.ചാ​ക്കോ അ​ദ്ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മുൻ എം.എൽ.എ കെ.സി.രാ​ജ​ഗോ​പാൽ, ജി.രാ​ജേ​ഷ് , ബാ​ബു ജോർ​ജ്ജ് , ഡോ.സ​ജി ചാ​ക്കോ , വി.വി​നോ​ദ് , ഇ.കെ.ഉ​ദ​യ​കു​മാർ , കെ.എ​സ്.അ​മൽ , രാ​ഹുൽ കൃ​ഷ്​ണ, റ​യൻ എ​ബി ജേ​ക്ക​ബ് എ​ന്നി​വർ പ്ര​സം​ഗി​ച്ചു.