അനുമോദിക്കും
Tuesday 20 May 2025 12:14 AM IST
വെച്ചൂച്ചിറ : കേരള കൗൺസിൽ ഓഫ് ചർച്ചസ് മേഖലാ കമ്മിറ്റി വിദ്യാഭ്യാസ കമ്മിഷൻ 24ന് രാവിലെ 9ന് എണ്ണൂറാംവയൽ സി എം എസ് എൽപി സ്കൂളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കും. വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും നടത്തും. ഡോ. റോജസ് ജോസ് ആലപ്പുഴ ക്ലാസ് നയിക്കും. മേഖല പ്രസിഡന്റ് റവ.സജു ചാക്കോ അദ്ധ്യക്ഷനാകും. റവ.സോജി വർഗീസ് ജോൺ അനുഗ്രഹ പ്രഭാഷണം നടത്തും. 21ന് മുൻപ് പേരുകൾ രജിസ്‌റ്റർ ചെയ്യണം. ഫോൺ : 8921512675.