സാംബവ മഹാസഭ
Tuesday 20 May 2025 12:15 AM IST
കോന്നി : സാംബവ മഹാസഭ അരുവാപ്പുലം ശാഖ വാർഷിക സമ്മേളനവും കുടുംബ സംഗമവും ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, ഗ്രാമപഞ്ചായത്തംഗം ജി.ശ്രീകുമാർ, സി.വി ശാന്തകുമാർ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സാംബവ മഹാസഭ കോന്നി യൂണിയൻ പ്രസിഡന്റ് സി കെ ലാലു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി.നോജ് കുമാർ , എം.കെ.സുനിൽകുമാർ, ശശിനാരായൺ, റെജി ചെമ്പന്നൂർ എന്നിവർ സംസാരിച്ചു.