രാജസ്ഥാന് ഇന്ന് ലാസ്റ്റ് മാച്ച്

Monday 19 May 2025 11:19 PM IST

ന്യൂഡൽഹി : ഐ.പി.എല്ലിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ഇന്ന് സീസണിലെ അവസാന മത്സരത്തിനിറങ്ങുന്നു. ചെന്നൈ സൂപ്പർ കിംഗ്സാണ് എതിരാളികൾ. കഴിഞ്ഞ 13 മത്സരങ്ങളിൽ 10 എണ്ണത്തിലും രാജസ്ഥാൻ തോറ്റിരുന്നു. ഇതുവരെ ഏറ്റവും കൂടുതൽ തോൽവികൾ ഏറ്റുവാങ്ങിയ ടീമാണ് രാജസ്ഥാൻ. മൂന്ന് കളികളിൽ മാത്രമാണ് ജയം. കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്സിന് എതിരായ മത്സരത്തിൽ പരിക്ക് മാറി സഞ്ജു നായകനായി തിരിച്ചെത്തിയിട്ടും രാജസ്ഥാന് ജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സീസണിൽ രാജസ്ഥാന്റെ ആദ്യ വിജയം ചെന്നൈയ്ക്ക് എതിരെയായിരുന്നു. പഞ്ചാബ് കിംഗ്സ്,ഗുജറാത്ത് ടൈറ്റാൻസ് എന്നിവർക്ക് എതിരെയായിരുന്നു മറ്റ് വിജയങ്ങൾ.

ചെന്നൈയും രാജസ്ഥാനെപ്പോലെ പ്ളേ ഓഫ് കാണാതെ പുറത്തായ ടീമാണ്. എന്നാൽ ചെന്നൈയ്ക്ക് ഇന്നത്തന്നതുകൂടാതെ ഒരു മത്സരം കൂടിയുണ്ട്. 12 മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രം ജയിച്ച ചെന്നൈ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്.

ഒ​രു​ ​മാ​സ​ത്തി​ന് ​ശേ​ഷം ​ ​രാ​ജ​സ്ഥാ​ന്റെ​ ​പ്ളേ​യിം​ഗ് ​ഇ​ല​വ​നി​ലി​റ​ങ്ങി​യ​ സ​ഞ്ജു​ ​ പഞ്ചാബിനെതിരെ ​ ​16 പന്തുകൾ നേരി​ട്ട് ഓരോ ഫോറും സി​ക്സുമടക്കം 20 റൺ​സാണ് നേടി​യത്. ഏ​പ്രി​ൽ16​ന് ​ഡ​ൽ​ഹി​ക്ക് എ​തി​രെ​ ​ക​ളി​ക്കു​മ്പോ​ഴാ​ണ് ​ന​ടു​വി​ന് ​സ​ഞ്ജു​വി​ന് ​പ​രി​ക്കേ​റ്റ​ത്.​ ​സീ​സ​ണി​ലെ​ ​ആ​ദ്യ​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​വി​ര​ലി​ന് ​പ​രി​ക്കേ​റ്റ​തി​നാ​ൽ​ ​സ​ഞ്ജു​ ​വി​ക്ക​റ്റ് ​കീ​പ്പ് ​ചെ​യ്തി​രു​ന്നി​ല്ല.​ ​ഇം​പാ​ക്ട് ​പ്ളേ​യ​റാ​യി​ ​മാ​ത്രം​ ​ഇ​റ​ങ്ങി​യ​തി​നാ​ൽ​ ​നാ​യ​ക​നു​മാ​യി​ല്ല.​ ​ആ​ ​പ​രി​ക്ക് ​മാ​റി​ ​നാ​യ​ക​നും​ ​കീ​പ്പ​റു​മാ​യി​റ​ങ്ങി​ ​നാ​ലാം​ ​മ​ത്സ​ര​ത്തി​ലാ​ണ് ​ന​ടു​വി​ന് ​പ​രി​ക്കേ​റ്റ​ത്.​ ​തു​ട​ർ​ന്ന് ​അ​ഞ്ചു​മ​ത്സ​ര​ങ്ങ​ൾ​ ​ന​ഷ്ട​മാ​യി.​ ​എ​ട്ട്ക​ളി​ക​ളി​ൽ​ ​ഒ​രു​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​യ​ട​ക്കം​ 244​ ​റ​ൺ​സാ​ണ് ​സ​ഞ്ജു​ ​നേ​ടി​യ​ത്.