സ്റ്റോക്സ് തത്കാലം കു‌ടി നിറുത്തി !

Monday 19 May 2025 11:20 PM IST

ലണ്ടൻ : പരിക്കിൽ നിന്ന് മുക്തനായി പഴയ ഫിറ്റ്നസ് വീണ്ടെടുക്കാനായി താൻ മദ്യപാനശീലം ഉപേക്ഷിച്ചതായി ഇംഗ്ളണ്ട് ക്രിക്കറ്റർ ബെൻ സ്റ്റോക്സ്. കഴിഞ്ഞ ഡിസംബർ മുതൽ പരിക്കേറ്റ് കളത്തിന് പുറത്താണ് സ്റ്റോക്സ്. ഈ മാസം 22ന് സിംബാബ്‌വെയ്ക്ക് എതിരായ ഏക ടെസ്റ്റിലൂടെ വീണ്ടും കളത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് താരം. കഴിഞ്ഞ ജനുവരി മുതൽ താൻ മദ്യം തൊട്ടിട്ടില്ലെന്ന് സ്റ്റോക്സ് പറഞ്ഞു. എന്നാൽ മദ്യപാനം എന്നന്നേക്കുമായി നിറുത്താൻ തനിക്ക് ഉദ്ദേശമില്ലെന്നും സ്റ്റോക്സ് ഒരു അഭിമുഖത്തിൽ പറഞ്ഞു.