അണയാതെ തീ... ഉയരുന്ന ആശങ്ക

Tuesday 20 May 2025 12:23 AM IST
കോ​ഴി​ക്കോ​ട് ​പു​തി​യ​ ​ബ​സ് ​സ്റ്റാ​ന്‍​ഡി​ല്‍​ ​ഇ​ന്ന​ലെ​ ​തീ​പി​ടി​ത്ത​മു​ണ്ടാ​യ​ ​സ്ഥ​ല​ത്ത് ​പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ ​ഡോ​ഗ് ​സ്‌​ക്വാ​ഡ് രോ​ഹി​ത്ത് ​ത​യ്യിൽ

കോഴിക്കോട്: അവധി ദിവസം നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തിയ തീപിടിത്തത്തിന്റെ ഭീതി ഒഴിഞ്ഞില്ല. നിമിഷ നേരം കൊണ്ട് കത്തിയമർന്നത് നൂറുകണക്കിനാളുകളുടെ ഉപജീവന മാർഗമാണ്. തീപിടിത്തം ആരംഭിച്ച കാലിക്കറ്റ് ടെക്സ്റ്റയിൽസിൽ മാത്രം 30 ഓളം ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. ഞായറാഴ്ച വെെകീട്ട് 5 മണിയോടെയുണ്ടായ തീപിടിത്തം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പൂർണമായും അണക്കാനായത് പുലർച്ചെ മൂന്ന് മണിയോടെയാണ്. വെള്ളം അകത്തേക്ക് പമ്പ് ചെയ്യാൻ സാധിക്കാത്തവിധം ബോർഡുകൾ വെച്ച് മറച്ച നിലയിലായിരുന്നു കെട്ടിടം. ഇത് തീയണക്കാനുള്ള ശ്രമങ്ങളെ ദുസഹമാക്കിയിരുന്നു. തീയണച്ചശേഷം കെട്ടിടത്തിന്റെ ഭാഗത്തേക്ക് ആർക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. പി.ആർ.സി മെഡിക്കൽസിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ കുറച്ചുപേർ രാവിലെ ജോലിക്കെത്തിയിരുന്നു. സ്ഥാപനത്തിലേക്ക് തീ വ്യാപിക്കാത്തതിനാൽ തുറക്കാൻ സാധിക്കുമെന്നാണ് ഇവർ കരുതിയിരുന്നത്. തീപിടിത്തം രൂക്ഷമായപ്പോൾ സിറ്റി ബസുകളുൾപ്പെടെ സർവീസ് നിർത്തിയിരുന്നു. രാവിലെ മുതൽ തന്നെ ബസ് സ്റ്റാൻഡിലെ സർവീസുകളെല്ലാം പുനരാരംഭിച്ചു. തീപിടിത്തമുണ്ടായ ഭാഗത്തുനിന്നും സർവീസാരംഭിച്ചിരുന്ന ബാലുശ്ശേരി, നരിക്കുനി ഭാഗത്തേക്കുള്ള ബസുകൾ തൃശൂർ, പാലക്കാട് ബസുകൾ പാർക്ക് ചെയ്യുന്ന ഭാഗത്തു നിന്നും യാത്ര ആരംഭിച്ച് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനുള്ള സമീപത്തെ റോഡ് വഴി മാനാഞ്ചിറയിലൂടെയാണ് സർവീസ് നടത്തിയത്. രാവിലെ മുതൽ സിറ്റി ബസുകളുൾപ്പെടെ സർവീസുകൾ ആരംഭിച്ചത് ആശ്വാസമായെന്ന് യാത്രക്കാരും പറഞ്ഞു.

പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ച്ച​ത് ​ലോ​ട്ട​റി​ക്ക​ട​ക്കാ​ർ​ക്ക് ​മാ​ത്രം

കോ​ഴി​ക്കോ​ട്:​ ​തീ​ ​പൂ​ർ​ണ​മാ​യും​ ​അ​ണ​ച്ച​ ​ശേ​ഷ​വും​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തേ​ണ്ട​തി​നാ​ൽ​ ​കെ​ട്ടി​ട​ത്തി​ലെ​ ​സ്ഥാ​പ​ന​ ​ഉ​ട​മ​ക​ളെ​യു​ൾ​പ്പെ​ടെ​ ​ക​ട​ത്തി​വി​ട്ടി​ട്ടി​ല്ലാ​യി​രു​ന്നു.​ ​കെ​ട്ടി​ട​ത്തി​ന​ക​ത്ത് 13​ ​ലോ​ട്ട​റി​ ​ക​ട​ക​ളാ​ണ് ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. പെ​ട്ടെ​ന്ന് ​തീ​ ​പ​ട​ർ​ന്ന​പ്പോ​ൾ​ ​സ്ഥാ​പ​ന​മ​ട​ച്ച് ​ഓ​ടി​ ​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​ ​ഇ​വ​ർ.​ ​രാ​ത്രി​മു​ഴു​വ​ൻ​ ​ത​ങ്ങ​ളു​ടെ​ ​ക​ട​ക​ളി​ലേ​ക്ക് ​തീ​ ​വ്യാ​പി​ക്കു​മോ​ ​എ​ന്ന​ ​ആ​ധി​യോ​ടെ​യാ​ണ് ​ക​ഴി​ച്ചു​കൂ​ട്ടി​യ​തെ​ന്ന് ​ദീ​പം,​ ​വി​നാ​യ​‌​ക​ ​ലോ​ട്ട​റി​ ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​ഉ​ട​മ​യും​ ​ലോ​ട്ട​റി​ ​വ്യാ​പാ​ര​ ​സ​മി​തി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റു​മാ​യ​ ​ടി.​ആ​ർ​ ​വി​ന​യ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ത​ന്നെ​ ​ക​ള​ക്ട്രേ​റ്റി​ലെ​ത്തി​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​റെ​ ​നേ​രി​ട്ട് ​ക​ണ്ട് ​കൗ​ണ്ട​റി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​പ​ണ​വും​ ​വി​ൽ​പ്പ​ന​ക്കാ​യെ​ത്തി​ച്ച​ ​ടി​ക്ക​റ്റു​ക​ളും​ ​എ​ടു​ക്കാ​ൻ​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ​ക​ത്ത് ​ന​ൽ​കി.​ ​ഇ​ന്ന​ലെ​ ​ഒ​രു​ ​ദി​വ​സം​ ​മാ​ത്രം​ 90,000​ ​രൂ​പ​യു​ടെ​ ​ന​ഷ്ട​മു​ണ്ടാ​യ​താ​യും​ ​വി​ന​യ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തി​ലെ​ ​പ​രി​ശോ​ധ​ന​ക​ൾ​ ​ആ​രം​ഭി​ച്ച​ ​ശേ​ഷം​ ​ഓ​രോ​ ​ക​ച്ച​വ​ട​ക്കാ​രെ​യാ​യി​ ​അ​ക​ത്ത് ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ഇ​വി​ടെ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​മ​ഹാ​ല​ക്ഷ്മി​ ​ലോ​ട്ട​റി​ ​ഏ​ജ​ൻ​സി​യി​ൽ​ ​വി​റ്റ​ ​ടി​ക്ക​റ്റി​നാ​യി​രു​ന്നു​ ​ഇ​ന്ന​ലെ​ ​ഒ​ന്നാം​ ​സ​മ്മാ​ന​മാ​യ​ ​ഒ​രു​ ​കോ​ടി​ ​ല​ഭി​ച്ച​ത്.​ ​ടി​ക്ക​റ്റ് ​സം​ബ​ന്ധി​ച്ച​ ​രേ​ഖ​ക​ളെ​ല്ലാം​ ​മു​ൻ​പു​ത​ന്നെ​ ​മാ​റ്റി​യ​തി​നാ​ൽ​ ​ആ​ശ​ങ്ക​ ​ഒ​ഴി​വാ​ക്കാ​നാ​യെ​ന്ന് ​ക​ട​യു​ട​മ​ ​ജീ​വ​ൻ​ ​പ​റ​ഞ്ഞു.