പോക്സോ കേസി​ൽ വീണ്ടും പി​ടി​യി​ൽ

Tuesday 20 May 2025 12:24 AM IST

പ​ന്ത​ളം : മുമ്പ് പോ​ക്‌​സോ കേ​സിൽ പെ​ട്ട​യാൾ 13 കാ​രി​യോ​ട് ലൈം​ഗീകാ​തി​ക്ര​മം കാ​ട്ടി​യ​തി​ന് പി​ടി​യിലായി​. ക​ഴി​ഞ്ഞ​വർ​ഷം സ്​കൂൾ വെ​ക്കേ​ഷൻ കാ​ല​യ​ള​വിൽ അ​ച്ഛ​ന്റെ വീ​ട്ടിൽ പോ​യ 13 കാ​രി​യെ ദേ​ഹ​ത്ത് ക​യ​റി​പ്പി​ടി​ച്ച് ലൈം​ഗീക അ​തി​ക്ര​മം കാ​ട്ടി​യ​യാ​ളെ പ​ന്ത​ളം പൊ​ലീ​സ് പി​ടി​കൂ​ടുകയായി​രുന്നു. കൊ​ടു​മൺ അ​ങ്ങാ​ടി​ക്കൽ നോർ​ത്ത് ക​ല്ലു​കാ​ട്ടിൽ വീ​ട്ടിൽ വേ​ണു​ലാൽ (53) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാൾ 2022 ൽ കൊ​ടു​മൺ പൊ​ലീ​സ് രജി​സ്റ്റർ ചെ​യ്​ത പോ​ക്‌​സോ കേ​സിൽ പ്ര​തി​യാ​ണ്. വീ​ട്ടി​ലെ സ്വി​ച്ച് ബോർ​ഡ് ന​ന്നാ​ക്കാൻ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ക​ന്ന ബ​ന്ധുകൂ​ടി​യാ​യ വേ​ണു​ലാൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന പെൺ​കു​ട്ടി​ക്ക് നേ​രെ അ​തി​ക്ര​മം കാ​ട്ടി​യ​ത്. ഞെ​ട്ടി​യു​ണർ​ന്ന​പ്പോൾ ലൈം​ഗി​ക ചേ​ഷ്ട​കൾ കാ​ട്ടു​ക​യും ചെ​യ്​തു. പി​ന്നീ​ട് കാ​ണു​മ്പോ​ഴൊ​ക്കെ ഇ​യാൾ ഇ​ത് തു​ടർ​ന്നു. ഭ​യ​ന്നു​പോ​യ കു​ട്ടി വി​വ​രം മ​റ്റാരോ​ടും പ​റ​ഞ്ഞി​ല്ല. പി​ന്നീ​ട് മാ​ന​സി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ച്ച കു​ട്ടി, കൗൺ​സലിം​ഗി​നി​ടെ​യാ​ണ് കാ​ര്യ​ങ്ങൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഏ​പ്രി​ലിൽ കു​ട്ടി​ക്ക് സു​ഖ​മി​ല്ലാ​തെ ചി​കി​ത്സയ്​ക്ക് എ​ത്തി​ച്ച​പ്പോൾ ഡോ​ക്ട​റു​ടെ നിർ​ദേ​ശ​പ്ര​കാ​രം കൗൺ​സി​ലിം​ഗി​ന് വി​ധേ​യ​യാ​ക്കി​യ​പ്പോൾ വി​വ​രം പു​റ​ത്ത​റി​യു​ക​യാ​യി​രു​ന്നു. ഈ മാ​സം 15 നാ​ണ് പ​ന്ത​ളം പൊ​ലീ​സിൽ പ​രാ​തി ല​ഭി​ക്കു​ന്ന​ത്. തു​ടർ​ന്ന് വ​നി​താ പൊ​ലീ​സ് സ്റ്റേ​ഷൻ എ​സ്.ഐ കെ ആർ ഷെ​മി​മോൾ, സ്റ്റേ​ഷ​നി​ലെ ശി​ശു​സൗ​ഹൃ​ദ ഇ​ട​ത്തിൽ വ​ച്ച് കു​ട്ടി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പ​ന്ത​ളം എ​സ്.ഐ സി സി വി​നോ​ദ് കു​മാർ പ്ര​തി​ക്കെ​തി​രെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ടൂർ ജെ എ​ഫ് എം കോ​ട​തി​യി​ലും കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. അ​ന്വേ​ഷ​ണ​ത്തി​നി​ടെ ഇ​ന്ന​ലെ പ​കൽ 11ന് അ​ങ്ങാ​ടി​ക്കൽ വ​ട​ക്ക് വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വൈ​ദ്യ പ​രി​ശോ​ധ​നയ്​ക്കു​ശേ​ഷം സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യു​ക​യും സാ​ക്ഷി​ക​ളെ കാ​ണി​ച്ചു തി​രി​ച്ച​റി​യു​ക​യും ചെ​യ്​തു. കോ​ട​തി​യിൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാൻ​ഡ് ചെ​യ്​തു. എ​സ്.എ​ച്ച്.ഒ ടി.ഡി പ്ര​ജീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. എ​സ്.ഐ​മാ​രാ​യ അ​നീ​ഷ് എ​ബ്ര​ഹാം, വി​നോ​ദ് കു​മാർ, പൊ​ലീ​സുദ്യോ​ഗ​സ്ഥ​രാ​യ ടി.എ​സ്.അ​നീ​ഷ്, എ​സ്.അൻ​വർ​ഷ, കെ.അ​മീ​ഷ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തിൽ ഉ​ണ്ടാ​യി​രു​ന്ന​ത്.