തീപിടിത്തം - പ്രതികരണങ്ങൾ

Tuesday 20 May 2025 12:24 AM IST
കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ തീപിടിത്തമുണ്ടായ സ്ഥലം സന്ദര്‍ശിക്കുന്ന യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ സമീപം

വീഴ്ചയുണ്ടായെങ്കിൽ നടപടി: മേയർ ബീന ഫിലിപ്പ്

തീപിടിത്തത്തിൽ കോർപറേഷൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെങ്കിൽ നടപടി എടുക്കുമെന്ന് മേയർ ബീനാ ഫിലിപ്പ്. പല ഊഹാപോഹങ്ങളും ഉണ്ടാകും. അതൊന്നും വിശ്വസിക്കാൻ പറ്റില്ല. തീപിടിത്തത്തെ കുറിച്ച് ചർച്ച ചെയ്യാൻ കോർപറേഷനിൽ സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടക്കും. പഴയ കെട്ടിടങ്ങളിൽ ഇടയ്ക്കിടെ തീപിടിത്തമുണ്ടാകുമ്പോൾ ശാസ്ത്രീയമായ കാര്യങ്ങളെ കുറിച്ച് അവബോധം ഉണ്ടാകുകയും അത് കർശനമായി നടപ്പിലാക്കുകയും വേണം. ഒരു തരത്തിലുമുള്ള അനധികൃത നിർമാണത്തിനും അനുമതി നൽകിയിട്ടില്ല.

സമഗ്രമായ അന്വേഷണം വേണം: അടൂർ പ്രകാശ് എം.പി

തീപിടിത്തത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. പുതിയ സ്റ്റാൻഡിൽ തീപിടിത്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യൽ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ കാര്യങ്ങൾ പുറത്തുവരൂ. അന്വേഷണം പ്രഖ്യാപനത്തിൽ ഒതുക്കരുത്. റിപ്പോർട്ട് പുറത്തുവിടാനുള്ള നടപടി ഉണ്ടാവണം. സ്ഥലത്ത് പ്രവർത്തിച്ച സ്ഥാപനങ്ങൾ അനധികൃതമാണോ എന്ന് പരിശോധിക്കണം. ആണെങ്കിൽ നടപടിയുണ്ടാവണം.

കോർപ്പറേഷനെ ഒന്നാം പ്രതിയാക്കി കേസെടുക്കണം: അഡ്വ. കെ പ്രവീൺകുമാർ

പുതിയ സ്റ്റാൻഡിലെ തീപിടിത്തത്തിൽ കോർപ്പറേഷനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ. വ്യാപാരികൾക്കും ജീവനക്കാർക്കും കോർപ്പറേഷൻ നഷ്ടപരിഹാരം നൽകണം. യ്യാറായില്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭം നടത്തും. കോർപ്പറേഷൻ കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചു. ഇക്കാര്യം കോൺഗ്രസ് പലതവണ ചൂണ്ടിക്കാട്ടിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല.

അനധികൃത നിർമാണങ്ങൾ ഏറെയുണ്ട്: കെ.സി ശോഭിത

പുതിയ സ്റ്റാൻഡിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിൽ അനധികൃത നിർമാണങ്ങൾ ഏറെയുണ്ടെന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത പറഞ്ഞു. കെട്ടിടം പുതുക്കിപ്പണിയാൻ മുൻപ് തീരുമാനമെടുത്തെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും ആ തീരുമാനം നടപ്പാക്കാനായില്ല. ലിഫ്റ്റ് ഉൾപ്പെടെ ബഹുനില കെട്ടിടത്തിൽ ഉണ്ടാവേണ്ട സംവിധാനങ്ങൾ ഒന്നും ഇവിടെയില്ല. കെട്ടിട ഉടമ എന്ന നിലയിൽ കോർപ്പറേഷൻ വേണ്ട സൗകര്യങ്ങൾ അവിടെ ഒരുക്കിയില്ല.

ജു​ഡി​ഷ്യ​ൽ​ ​അ​ന്വേ​ഷ​ണം​ ​വേ​ണം: ടി.​സി​ദ്ധി​ഖ്

​തീ​പി​ടി​ത്ത​ത്തെ​ ​പ​റ്റി​ ​ജു​ഡി​ഷ്യ​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്ന് ​ടി.​സി​ദ്ധി​ഖ് ​എം.​എ​ൽ.​എ,​ ​കെ.​പി.​സി.​സി.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​എം.​ ​നി​യാ​സ് ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​വീ​ഴ്ച​വ​രു​ത്തി​യ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ടെ​ങ്കി​ൽ​ ​അ​വ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ത്ത് ​ന​ഷ്ടം​ ​ഈ​ടാ​ക്ക​ണം.​ ​ന​ഗ​ര​ത്തെ​ ​തീ​പി​ടി​ത്ത​ ​ന​ഗ​ര​മാ​ക്കി​ ​മാ​റ്റി​യ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഭ​ര​ണ​സ​മി​തി​ ​രാ​ജി​വ​യ്ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​തീ​‌​പി​ടി​ത്ത​മു​ണ്ടാ​യ​ ​കാ​ലി​ക്ക​റ്റ് ​ടെ​ക്‌​സ്റ്റ​യി​ൽ​സി​ലെ​ ​വാ​ര​ന്ത​യ​ട​ക്കം​ ​കെ​ട്ടി​യ​ട​ച്ചു​ള്ള​ ​അ​ന​ധി​കൃ​ത​ ​നി​ർ​മ്മാ​ണ​ത്തി​നും​ ​മ​റ്റും​ ​ആ​ര് ​അ​നു​മ​തി​ ​ന​ൽ​കി​യെ​ന്ന് ​വ്യ​ക്ത​മാ​ക്ക​ണം.​ ​ബീ​ച്ചി​ലു​ള്ള​ ​ഫ​യ​ർ​ഫോ​ഴി​ൻ്റെ​ ​നാ​ല് ​യൂ​ണി​റ്റു​ക​ളി​ൽ​ ​മൂ​ന്നെ​ണ്ണ​വും​ ​പി​ൻ​വ​ലി​ച്ച​തും​ ​തെ​റ്റാ​ണ്.​ ​വേ​ണ്ട​ത്ര​ ​ഫ​യ​ർ​ഫോ​ഴ്സ് ​സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.

മേ​യ​ർ​ക്കും​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ക്കു​മെ​തി​രെ​ ​കേ​സെ​ടു​ക്ക​ണം​:​ ​കെ.​സു​രേ​ന്ദ്രൻ

വ​സ്ത്ര​ക്ക​ട​യ്ക്ക് ​തീ​പി​ടി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മേ​യ​ർ​ക്കും​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ക്കും​ ​സെ​ക്ര​ട്ട​റി​ക്കു​മെ​തി​രെ​ ​കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​ബി.​ജെ.​പി​ ​മു​ൻ​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ൻ.​ ​ന​ഗ​ര​ത്തി​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​ഉ​ണ്ടാ​വു​ന്ന​ ​അ​ഗ്നി​ബാ​ധ​യെ​ ​പ​റ്റി​ ​ജു​ഡീ​ഷ്യ​ൽ​ ​ക​മ്മി​ഷ​ൻ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്നും​ ​കോ​ഴി​ക്കോ​ട് ​ന​ട​ത്തി​യ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് ​ച​ർ​ച്ച​ ​ചെ​യ്യാ​ൻ​ ​കോ​ഴി​ക്കോ​ട്ടു​കാ​രാ​യ​ ​മ​ന്ത്രി​മാ​ർ​ ​പോ​ലും​ ​ത​യ്യാ​റാ​വു​ന്നി​ല്ല.​ ​കേ​ര​ള​ത്തി​ലെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ന​ഗ​ര​ത്തി​ൽ​ ​ഇ​ത്ര​യും​ ​വ​ലി​യ​ ​ന​ഷ്ട​മു​ണ്ടാ​യി​ട്ടും​ ​സ​ർ​ക്കാ​ർ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​എ​ല്ലാം​ ​നി​ഷ്‌​ക്രി​യ​മാ​ണെ​ന്നും​ ​സു​രേ​ന്ദ്ര​ൻ.

കോ​ർ​പ്പ​റേ​ഷ​നെ​തി​രെ കേ​സെ​ടു​ക്ക​ണം​:​ ​ജി​ല്ലാ​ ​ലീ​ഗ്

​പു​തി​യ​ ​ബ​സ് ​സ്റ്റാ​ന്‍​ഡി​ല്‍​ ​വ​സ്ത്ര​ക്ക​ട​ക്ക് ​തീ​പ്പി​ടി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​നി​യ​വും​ ​ച​ട്ട​വും​ ​ലം​ഘി​ച്ച​ ​കെ​ട്ടി​ടം​ ​ഉ​ട​മ​ക​ളാ​യ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​അ​ധി​കൃ​ത​ർ​ക്കെ​തി​രെ​ ​കേ​സ്സെ​ടു​ക്ക​ണ​മെ​ന്ന് ​മു​സ്ലിം​ലീ​ഗ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എം.​എ​ ​റ​സാ​ഖ്,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ടി.​ടി​ ​ഇ​സ്മാ​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ക​ത്തി​പ്പോ​യ​ ​കെ​ട്ടി​ടം​ ​ഒ​രു​ ​ടെ​ക്സ്‌​റ്റൈ​ൽ​സ് ​ന​ട​ത്താ​നു​ള്ള​ ​ഒ​രു​ ​മാ​ന​ദ​ണ്ഡ​വും​ ​പാ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് ​വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.​ കോ​ർ​പ്പ​റേ​ഷ​ൻ​ ​പ​രി​ധി​യി​ലെ​ ​നി​യ​മ​ ​ലം​ഘ​ന​ ​നി​ർ​മ്മാ​ണ​ങ്ങ​ളു​ടെ​ ​ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​ ​നി​ന്ന് ​മേ​യ​ർ​ക്കും​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ക്കും​ ​സെ​ക്ര​ട്ട​റി​ക്കും​ ​ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ല.​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണം.​ ​ന​ഷ്ടം​ ​സം​ഭ​വി​ച്ച​ ​സ​മീ​പ​ത്തു​ള്ള​വ​ർ​ക്കും​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും​ ​കോ​ർ​പ്പ​റേ​ഷ​നും​ ​സ​ർ​ക്കാ​റും​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​ക​ണം.

കെ​ട്ടി​ട​ത്തി​ന് ​സു​ര​ക്ഷ​ ​ന​ൽ​കു​ന്ന​തി​ൽ​ ​കോ​ർ​പ്പ​റേ​ഷ​ന് ​വീ​ഴ്ച

പു​തി​യ​ ​സ്റ്റാ​ൻ​ഡ് ​കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ​ ​തീ​പി​ടി​ത്ത​ത്തി​ൽ​ ​കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​ന് ​പ​ങ്കു​ണ്ടെ​ന്ന് ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​സ​മി​തി.​ ​കെ​ട്ടി​ട​ത്തി​ൽ​ ​ഫ​യ​ർ​ ​സം​വി​ധാ​നം​ ​ഉ​ൾ​പ്പെ​ടെ​ ​ന​ൽ​കു​ന്ന​തി​ൽ​ ​കോ​ർ​പ്പ​റേ​ഷ​ന് ​വീ​ഴ്ച​യു​ണ്ടാ​യ​താ​യി​ ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​സ​മി​തി​ ​ജി​ല്ല​ ​പ്ര​സി​ഡ​ന്റ് ​സൂ​ര്യ​ ​ഗ​ഫൂ​ർ​ ​പ​റ​ഞ്ഞു.​ ​കെ​ട്ടി​ട​ത്തി​ൽ​ ​അ​ന​ധി​കൃ​ത​ ​പ്ര​വൃ​ത്തി​ക​ൾ​ ​ന​ട​ത്തി​യ​ത് ​വ്യാ​പാ​രി​ക​ളെ​ന്ന​ ​പേ​രി​ൽ​ ​കു​റ്റ​പ്പെ​ടു​ത്തു​ക​യാ​ണ്.​ ​കെ​ട്ടി​ട​ത്തി​ൽ​ ​ആ​വ​ശ്യ​മാ​യ​ ​സു​ര​ക്ഷ​ ​ന​ൽ​കേ​ണ്ട​ത് ​കോ​ർ​പ​റേ​ഷ​ന്റെ​ ​ക​ട​മ​യാെ​ണ്.​ ​യാ​തൊ​രു​വി​ധ​ ​സു​ര​ക്ഷ​യും​ ​ഇ​ല്ലാ​തെ​യാ​ണ് ​ഇ​ല​ക്ട്രി​സി​റ്റി​ ​മീ​റ്റ​ർ​ ​റൂ​മു​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​നി​യ​മാ​നു​സൃ​ത​ ​ന​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​വ​ശ്യ​പ്പെ​ട്ടു.