ഷമി ബി.ജെ.പിയിലേക്ക് ?

Monday 19 May 2025 11:25 PM IST

ലക്നൗ : ഐ.പി.എൽ തിരക്കുകൾക്കിടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീട് സന്ദർശിച്ച ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ് ഷമി ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായി. ഷമിക്കൊപ്പമുള്ള ചിത്രങ്ങൾ യോഗി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച ശേഷം ഷമി രാഷ്ട്രീയത്തിൽ ഇറങ്ങാൻ ആലോചിക്കുന്നതായി വാർത്തകളുണ്ട്. 2024ലെ ഏകദിന ലോകകപ്പ് ഫൈനൽ തോൽവിക്ക് ശേഷം പ്രധാനമന്ത്രി മോദി ഡ്രെസിംഗ് റൂമിലെത്തി ഷമിയെ ആശ്വസിപ്പിച്ചത് വൈറലായിരുന്നു.