അൽക്കാരസിന് ഇറ്റാലിയൻ ഓപ്പൺ
Monday 19 May 2025 11:26 PM IST
റോം : ഇറ്റാലിയൻ ഓപ്പൺ പുരുഷ ടെന്നിസ് കിരീടം സ്പാനിഷ് താരം കാർലോസ് അൽക്കാരസിന്. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ ഇറ്റലിക്കാരനായ ലോക ഒന്നാം നമ്പർ താരം യാന്നിക് സിന്നറെയാണ് അൽക്കാരസ് കീഴടക്കിയത്. സ്കോർ : 7-6(7/5),6-1. ഈ സീസണിലെ മൂന്നാം കിരീടം നേടിയ അൽക്കാരസ് എ.ടി.പി റാങ്കിംഗിൽ രണ്ടാം റാങ്കിലേക്ക് ഉയരും. തുടർച്ചയായ 26 വിജയങ്ങളുമായി മിന്നിത്തിളങ്ങി നിന്ന സിന്നറെയാണ് കാർലോസ് കീഴടക്കിയത്. കഴിഞ്ഞ വർഷം ചൈന ഓപ്പണിലും കാർലോസ് സിന്നറെ കീഴടക്കിയിരുന്നു.