തീക്കളി ഫയർ എൻ.ഒ.സിയില്ലാതെ കെട്ടിടങ്ങൾ

Tuesday 20 May 2025 12:26 AM IST
എൻ.ഒ.സി

കോ​ഴി​ക്കോ​ട്:​ ​ചെ​റു​തും​ ​വ​ലു​തു​മാ​യ​ ​തീ​പി​ടി​ത്ത​ങ്ങ​ൾ​ ​നി​ത്യ​ ​സം​ഭ​വ​മാ​കു​മ്പോ​ഴും​ ​ന​ഗ​ര​ത്തി​ലെ​ ​പ​ല​ ​കെ​ട്ടി​ട​ ​സ​മു​ച്ഛ​യ​ങ്ങ​ളും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ​മ​തി​യാ​യ​ ​സു​ര​ക്ഷാ​ ​സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ.​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ ​ന​ട​ത്തി​ ​വ​ർ​ഷാ​വ​ർ​ഷം​ ​ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ​ ​എ​ൻ.​ഒ.​സി​ ​വാ​ങ്ങ​ണ​മെ​ന്ന​ ​നി​ബ​ന്ധ​ന​ ​പ​ല​രും​ ​പാ​ലി​ക്കു​ന്നി​ല്ല.​ ​ര​ണ്ട് ​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ​ ​എ​ൻ.​ഒ.​സി​ ​പു​തു​ക്ക​ണ​മെ​ന്നാ​ണ് ​ച​ട്ടം.​ ​എ​ന്നാ​ൽ​ ​പ​ത്ത് ​വ​ർ​ഷ​മാ​യി​ ​പു​തു​ക്കാ​ത്ത​ ​കെ​ട്ടി​ട​ങ്ങ​ൾ​ ​വ​രെ​യു​ണ്ടെ​ന്ന് ​ഫ​യ​ർ​ഫോ​ഴ്സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ത​ന്നെ​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​ ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​തീ​പി​ടി​ത്ത​മു​ണ്ടാ​യ​ ​പു​തി​യ​ ​സ്റ്റാ​ൻ​ഡി​ലെ​ ​വ​സ്ത്ര​ ​വ്യാ​പാ​ര​ ​സ​മു​ച്ഛ​യ​ത്തി​നും​ ​ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ​ ​എ​ൻ.​ഒ.​സി​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ൽ​ ​അ​ണ​യ​ക്കാ​ൻ​ ​വേ​ണ്ട​ ​അ​ഗ്‌​നി​ശ​മ​ന​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​തീ​പി​ടി​ത്ത​ത്തി​ന് ​ശേ​ഷം​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​പ്പോ​ഴാ​ണ് ​മ​തി​യാ​യ​ ​വാ​യു​സ​ഞ്ചാ​ര​വും​ ​ര​ക്ഷാ​മാ​ർ​ഗ​ങ്ങ​ളും​ ​ഇ​ല്ലെ​ന്ന് ​ക​ണ്ടെ​ത്തു​ന്ന​ത്.​ ​​ ​മി​ഠാ​യി​ത്തെ​രു​വി​ല​ട​ക്കം​ ​തീ​പി​ടി​ത്ത​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ​ ​ക​ട​ക​ൾ​ക്ക് ​ന​ൽ​കി​യ​ ​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും​ ​മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ളും​ ​പ​​​ല​​​രും​ ​പാ​​​ലി​​​ക്കു​​​ന്നി​​​ല്ല.​ ​ചെ​റി​യ​ ​ക​​​ട​​​മു​​​റി​​​ക​​​ളി​​​ൽ​ ​സാ​ധ​ന​ങ്ങ​ൾ​ ​കു​ത്തി​ ​നി​റ​ച്ചാ​ണ് ​സൂ​ക്ഷി​ക്കു​ന്ന​ത്.​ ​മാ​ത്ര​മ​ല്ല​ ​ക​ട​ക​ൾ​ക്ക് ​മു​ൻ​പി​ലെ​ ​സ്ഥ​ലം​ ​കൈയേ​റി​ ​ഇ​വി​ടെ​യും​ ​സാ​ധ​ന​ങ്ങ​ൾ​ ​സൂ​ക്ഷി​ക്കു​ന്നു​മു​ണ്ട്.​ഇ​ത് ​അ​പ​ക​ട​മു​ണ്ടാ​യി​ക്ക​ഴി​ഞ്ഞാ​ൽ​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്താ​ൻ​ ​വൈ​കി​ക്കാ​നി​ട​യാ​കും.​ ​കെ​ട്ടി​ട​ങ്ങ​ളി​ൽ​ ​ഫ​യ​ർ​ ​ഹൈ​ഡ്ര​ന്റു​ക​ൾ​ ​പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ന്ന​തും​ ​പ​തി​വാ​ണ്. അ​ഗ്‌​നി​ശ​മ​ന​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​കൃ​ത്യ​മാ​യി​ ​പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ​ ​അ​റി​യു​ന്ന​വ​രും​ ​കു​റ​വാ​ണ്.​ ​ചി​​​ല​ ​ക​​​ട​​​ക​​​ളി​​​ലെ​ ​വ​​​യ​​​റിം​ഗ്​​ ​ഉ​​​ൾ​​​പ്പെ​​​ടെ​ ​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ​ ​സു​​​ര​​​ക്ഷി​​​ത​​​വു​​​മ​​​ല്ല.​ ​മീ​​​റ്റ​​​ർ​ ​ബോ​​​ർ​​​ഡു​​​ക​​​ൾ​​​ക്കും​ ​സ്വി​​​ച്ച്​​ ​ബോ​​​ർ​​​ഡു​​​ക​​​ൾ​​​ക്കും​ ​മു​​​ക​​​ളി​​​ൽ​ ​സാ​​​ധ​​​ന​​​ങ്ങ​​​ൾ​ ​സൂ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ട്.​ അ​പ​ക​ട​ ​സാ​ദ്ധ്യ​ത​ ​വ​ർ​ദ്ധി​പ്പി​ക്കു​ം.