പളനി ബസ് പത്തനംതിട്ട വഴിയാക്കണം
Tuesday 20 May 2025 12:28 AM IST
പത്തനംതിട്ട : ചേർത്തലയിൽ നിന്ന് പളനി ഇന്റർസ്റ്റേറ്റ് റൂട്ടിൽ പുതിയതായി ആരംഭിച്ച ബസ് ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ കൂടി റൂട്ട് പുന:ക്രമീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചേർത്തലയിൽ നിന്ന് ആരംഭിക്കുന്ന ബസ് ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, പള്ളിപ്പാട്, എണ്ണയ്ക്കാട്, ചെങ്ങന്നൂർ, കോഴഞ്ചേരി, വാഴക്കുന്നം, പുതമൺ, കീക്കോഴൂർ , റാന്നി, എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം, പെരിയാർ, കുമളി , കമ്പം, തേനി വഴി പളനി റൂട്ടിലാണ് സർവിസ് ആരംഭിച്ചത്.
കോഴഞ്ചേരിയിൽ എത്തി പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം, കുമളി വഴി പളനിയിലേക്ക് പോവുകയാണെങ്കിൽ ഇന്റർസ്റ്റേറ്റ് ബസ് സൗകര്യമില്ലാത്ത പ്രദേശത്തെ ജനങ്ങളുടെ യാത്ര ദുരിതം പരിഹരിക്കുന്നതിന് സഹായകരമാകും. ബസിന്റെ പ്രതിദിന വരുമാനവും വർദ്ധിക്കും.