പി.ടി.സി ഓപ്പൺ ടെന്നീസ് : നിവിൻ എസ്. വിനോദിന് ഇരട്ടക്കിരീടം
Monday 19 May 2025 11:28 PM IST
വർക്കല : പ്രൊഫഷണൽ ടെന്നിസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ വർക്കലയിൽ നടന്ന പി.ടി.സി ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ അണ്ടർ 14,16 ആൺകുട്ടികളുടെ വിഭാഗത്തിൽ കിരീടം നേടി.അണ്ടർ 14 വിഭാഗം ഫൈനലിൽ അഭിനവ് എസ്.ഡിയെയാണ് നിവിൻ കീഴടക്കിയത്. അണ്ടർ 16 ഫൈനലിൽ അമൻ മാത്യുവാണ് റണ്ണർ അപ്പായത്. അണ്ടർ 10 ആൺകുട്ടികളിൽ റോയ്സ് നോബിളിനെ ഫൈനലിൽ തോൽപ്പിച്ച് പ്രതിക് ജേതാവായി. അണ്ടർ 10 പെൺകുട്ടികളിൽ വരുണ്യയാണ് ജേതാവ്. സുധിഷ റണ്ണർഅപ്പായി. അണ്ടർ 12 ആൺകുട്ടികളിൽ നീൽ മാത്യു ജേതാവും അഭയ് സി.പി റണ്ണർ അപ്പുമായി. അണ്ടർ 14,16,18 പെൺകുട്ടികളുടെ വിഭാഗത്തിൽ കരോളിൻ ലിജുവാണ് ജേതാവായത്. അണ്ടർ 18 ബോയ്സിൽ വിഷ്ണു നാരായണൻ ജേതാവായി. അണ്ടർ 12 ബോയ്സ് ഡബിൾസിൽ നന്ദൻ എസ്.നമ്പ്യാർ-ആൽബിൻ സഖ്യം ജേതാക്കളായി.