കേസൊതുക്കാൻ കൈക്കൂലി: ഇ.‌ഡിയെ കുരുക്കി കൂടുതൽ പരാതികൾ

Tuesday 20 May 2025 1:34 AM IST

കൊച്ചി: ഇടനിലക്കാർ മുഖേന കേസൊതുക്കാൻ ഇ.ഡി ഉദ്യോഗസ്ഥർ കോടികൾ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ വിജിലൻസിന് കൂടുതൽ പരാതി ലഭിച്ചു. ഫോണിലൂടെ ലഭിച്ച പരാതികളിൽ കേസെടുത്തിട്ടില്ല. പരാതികൾ കൂടുന്നത് ഇ.ഡിയെ പ്രതിരോധത്തിലുമാക്കി. പരാതിക്കാരെക്കണ്ട് നടപടി പൂർത്തിയാക്കുകയാണെന്ന് വിജിലൻസ് മദ്ധ്യമേഖല എസ്.പി എസ്. ശശിധരൻ പറഞ്ഞു. വിജിലൻസ് നീക്കം കരുതലോടെ നിരീക്ഷിക്കുകയാണ് ഇ.ഡി.

രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലെ ഒന്നാം പ്രതിയും ഇ.ഡി കൊച്ചി യൂണിറ്റിലെ അസി. ഡയറക്ടറുമായ ശേഖർകുമാറിനെ ചോദ്യം ചെയ്യാൻ ഒന്നോ രണ്ടോ ദിവസത്തിനകം നോട്ടീസ് നൽകിയേക്കും. നാലാം പ്രതിയായ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യരുടെ ഓഫീസിൽ നിന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങളടക്കമുള്ള രേഖകൾ ലഭിച്ചതാണ് നിർണായകമായത്.

അഞ്ചു ദിവസത്തെ കസ്റ്റഡിയിലുള്ള രഞ്ജിത്ത്, വിൻസൺ, മുകേഷ് കുമാർ എന്നിവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രതികൾ സഹകരിക്കുന്നുണ്ടെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.

 ഡയറിയിൽ സമൻസ് വിവരം

ലാപ്‌ടോപ്പ്, ഐഫോൺ തുടങ്ങിയ ഡിജിറ്റൽ രേഖകൾ, ഡയറി എന്നിവയ്‌ക്കു പുറമേ ഇ.ഡി ഓഫീസിൽ സൂക്ഷിക്കേണ്ട നിർണായക രേഖകളും രഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഡയറിയിൽ ഇ.ഡി സമൻസയച്ച വ്യക്തികളുടെ വിവരങ്ങളാണുള്ളത്. കൈക്കൂലിക്കായി തയ്യാറാക്കിയ പട്ടികയാണിതെന്ന് വിജിലൻസ് കരുതുന്നു. രഞ്ജിത്ത് ഇ.ഡി ഓഫീസിലെ നിത്യസന്ദർശകനാണെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഉന്നത ഇ.ഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധവുമുണ്ട്.

ഇടനിലക്കാരായ വിൽസണും മുകേഷിനും ഇ.ഡി അന്വേഷണം നേരിടുന്നവരുടെ വിവരം കൈമാറിയിരുന്നത് രഞ്ജിത്ത് വാര്യരാണ്. ശേഖർകുമാറാണ് രഞ്ജിത്തിനെ ദൗത്യം ഏൽപ്പിച്ചതെന്നാണ് വിജിലൻസ് വിലയിരുത്തൽ. ഇവർ തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന തെളിവുകൾ ഒന്നൊന്നായി കോർക്കുകയാണ് വിജിലൻസ്.

 ഇ.​ഡി​യെ​ ​ദു​രു​പ​യോ​ഗം ചെ​യ്തു​:​ ​എം.​എ.​ ​ബേ​ബി

​കൈ​ക്കൂ​ലി​ക്കേ​സി​ൽ​ ​കേ​ന്ദ്ര​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​മാ​യ​ ​ഇ.​ഡി​യെ​ ​രാ​ഷ്ട്രീ​യ​പ​ര​മാ​യി​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്തെ​ന്ന് ​സി.​പി.​എം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​എ.​ ​ബേ​ബി.​ ​അ​ഴി​മ​തി​ ​പു​റ​ത്തു​കൊ​ണ്ടു​ ​വ​രേ​ണ്ട​ ​ഇ.​ഡി​ ​ത​ന്നെ​ ​അ​ഴി​മ​തി​ക്കാ​രാ​ണെ​ന്ന് ​വ്യ​ക്ത​മാ​യി​ട്ടു​ള്ള​ ​തെ​ളി​വു​ക​ളാ​ണ് ​പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​തെ​ന്നും​ ​ച​ങ്ങ​ല​യ്ക്ക് ​ഭ്രാ​ന്ത് ​വ​ന്ന​ ​അ​വ​സ്ഥ​യാ​ണി​തെ​ന്നും​ ​ബേ​ബി​ ​ക​ണ്ണൂ​രി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്ക​ണം. പ​ണ​മി​ട​പാ​ടി​ലും​ ​അ​ഴി​മ​തി​യി​ലും​ ​കൂ​ടു​ത​ൽ​ ​ഇ.​ഡി​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​പ​ങ്കു​ണ്ടെ​ന്നാ​ണ് ​വി​ജി​ല​ൻ​സ് ​ക​രു​തു​ന്ന​ത്.​ ​അ​ന്വേ​ഷ​ണം​ ​പു​രോ​ഗ​മി​ക്ക​ട്ടെ,​ ​വ​സ്തു​ത​ക​ൾ​ ​വ​ര​ട്ടെ.​ ​ഇ​പ്പോ​ൾ​ ​ഒ​രു​ ​പ്ര​ഥ​മ​ ​വി​വ​ര​ ​റി​പ്പോ​ർ​ട്ട് ​മാ​ത്ര​മാ​ണ് ​ന​മ്മു​ടെ​ ​മു​ന്നി​ലു​ള്ള​തെ​ന്നും​ ​എം.​എ.​ ​ബേ​ബി​ ​പ​റ​ഞ്ഞു.

പേ​രൂ​ർ​ക്ക​ട​യി​ൽ​ ​ദ​ളി​ത്‌​ ​യു​വ​തി​യെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ​മാ​ന​സി​ക​മാ​യി​ ​പീ​ഡി​പ്പി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​സി.​പി.​എ​മ്മി​ന്റെ​യും​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​യും​ ​നേ​തൃ​ത്വം​ ​ഉ​ചി​ത​മാ​യ​ ​വി​ധ​ത്തി​ൽ​ ​പ്ര​തി​ക​രി​ക്കും.​ ​പ​രാ​തി​ക​ൾ​ ​ഉ​ണ്ടാ​കാ​ത്ത​ ​വി​ധ​ത്തി​ൽ​ ​ഈ​ ​വി​ഷ​യം​ ​കൈ​കാ​ര്യം​ ​ചെ​യ്യാ​ൻ​ ​സം​സ്ഥാ​ന​ത്തെ​ ​പൊ​ലീ​സ് ​വ​കു​പ്പി​ന് ​സാ​ധി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.